വോട്ടർമാരെ വിലകുറച്ചു കാണരുത്; ഇന്ദിരയും വാജ്പേയിയും പോലും പരാജയപ്പെട്ടിട്ടുണ്ട് -പവാർ
text_fieldsമുംബൈ: വോട്ടർമാരെ വില കുറച്ചു കാണരുതെന്നും ഇന്ദിര ഗാന്ധിയേയും അടൽ ബിഹാരി വാജ്പേയിയേയും പോലെ ശക്തരായ നേതാക്കൾ പോലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും എൻ.സി.പി നേതാവ് ശരത് പവാർ. ശിവസേന മുഖപത്രമായ സാമ്നക്ക് നൽകിയ അഭിമുഖത്തിലാണ് ശരത് പവാർ ഇക്കാര്യം പറഞ്ഞത്.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ‘ഞാൻ തിരിച്ചു വരും’ എന്ന അവകാശ വാദത്തെ പവാർ നിശിതമായി വിമർശിച്ചു. ഈ അവകാശവാദത്തെ അഹങ്കാരമായാണ് വോട്ടർമാർ കണക്കാക്കിയത്. ഒരു പാഠം പഠിപ്പിക്കണമെന്ന് കരുതിയിട്ടുണ്ടാകുമെന്നും അേദ്ദഹം പറഞ്ഞു. ആദ്യമായാണ് ശിവസേന അംഗമല്ലാത്ത ഒരാളുടെ ദീർഘമായ അഭിമുഖം സാമ്നയിൽ പ്രസിദ്ധീകരിച്ചു വരുന്നത്. മൂന്ന് ഭാഗങ്ങളായുള്ള അഭിമുഖത്തിൻെറ ആദ്യ ഭാഗമാണ് ശനിയാഴ്ച പ്രസിദ്ധീകരിച്ചത്.
ജനാധിപത്യത്തിൽ എല്ലാ കാലവും നിങ്ങൾ തന്നെ അധികാരത്തിലിരിക്കുമെന്ന് ചിന്തിക്കാൻ കഴിയില്ല. തങ്ങളെ വില കുറച്ചു കാണുന്നത് വോട്ടർമാർ സഹിക്കില്ല. അതിശക്തരും വലിയ അടിത്തറയുമുള്ള ഇന്ദിര ഗാന്ധിയേയും അടൽ ബിഹാരി വാജ്പേയിയേയും പോലുള്ള നേതാക്കളും പരാജയപ്പെട്ടിട്ടുണ്ട്.
‘‘ജനാധിപത്യ അവകാശത്തിൻെറ കാര്യത്തിൽ സാധാരണക്കാരൻ രാഷ്ട്രീയക്കാേരക്കാൾ ബുദ്ധിമാനാണെന്നാണ് ഇത് അർഥമാക്കുന്നത്. നമ്മൾ രാഷ്ട്രീയക്കാർ പരിധി കടന്നാൽ, അവൻ പാഠംപഠിപ്പിക്കും. അതുകൊണ്ടുതന്നെ ‘ഞങ്ങൾ അധികാരത്തിേലക്ക് തിരിച്ചു വരും’ എന്ന നിലപാട് ജനങ്ങൾ ഇഷ്ടപ്പെടില്ല.’’ -പവാർ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ ലോക്ഡൗണിൻെറ കാര്യത്തിൽ ഉദ്ധവ് താക്കറെയുമായി മഹാവികാസ് അഗാഡിയിലെ സഖ്യകക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന വാർത്തയിൽ സത്യത്തിൻെറ അംശം പോലുമില്ലെന്ന് ശരത് പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ മാറ്റം അപ്രതീക്ഷിതമായി ഉണ്ടായതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.