ശ്രീരാമ ഭഗവാനു പോലും ബലാത്സംഗങ്ങൾ തടയാനാവില്ലെന്ന് ബി.െജ.പി എം.എൽ.എ
text_fieldsബല്ലിയ: വർധിച്ചു വരുന്ന ബലാത്സംഗ സംഭവങ്ങൾ ശ്രീരാമ ഭഗവാനു പോലും തടയാനാവില്ലെന്ന് ഉത്തർപ്രദേശ് ബി.ജെ.പി എം.എൽ.എ സുരേന്ദ്ര നാരായൺ സിങ്. മറ്റുള്ളവരെ കുടുംബമായും സഹോദരിമാരായും കണ്ട് പെരുമാറേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. ബലാത്സംഗങ്ങൾ ഭരണഘടനയിലൂടെ നിയന്ത്രിക്കാനാവില്ലെന്നും മൂല്ല്യങ്ങളിലൂടെ മാത്രമേ അത് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ വർധിച്ചു വരുന്ന ബലാത്സംഗങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എം.എൽ.എ.
നേരത്തേയും വിവാദ പരാമർശങ്ങൾകൊണ്ട് വാർത്തകളിലിടം നേടിയ വ്യക്തിയാണ് സുരേന്ദ്ര നാരായൺ സിങ്. സർക്കാർ ജോലിക്കാരേക്കാൾ മെച്ചം വേശ്യകളാണെന്നും ബലാത്സംഗങ്ങൾ വർധിക്കുന്നതിെൻറ ഉത്തരവാദിത്തം രക്ഷിതാക്കൾക്കും സ്മാർട്ട് ഫോണുകൾക്കുമാണെന്നുമുള്ള അദ്ദേഹത്തിെൻറ പ്രസ്താവനകൾ വിവാദമായിരുന്നു.
ഉന്നാവ് ബലാത്സംഗ കേസിൽപെട്ട് ജയിലിലായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗാറിനെ പിന്തുണച്ചും സുരേന്ദ്ര നാരായൺ സിങ് രംഗത്തെത്തിയിരുന്നു. മൂന്നു കുട്ടികളുടെ അമ്മയായ സ്ത്രീയെ ആർക്കും ബലാത്സംഗം ചെയ്യാനാവില്ലെന്നും കേസ് കുൽദീപ് സിങിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമായിരുന്നു എം.എൽ.എയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.