വോട്ടിങ് മെഷീനിൽ കൃത്രിമത്വം കാണിക്കാനാവില്ല – തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ഇലക്ട്രോണിക് മെഷീനിെൻറ വിശ്വാസ്യത വ്യാപകമായി ചോദ്യം ചെയ്യപ്പെടുേമ്പാഴും നിർമാതാക്കൾക്കുപോലും അതിൽ കൃത്രിമത്വം കാണിക്കാൻ കഴിയില്ലെന്ന പ്രസ്താവനയുമായി തെരഞ്ഞെടുപ്പ് കമീഷൻ.
നേരത്തേ, രണ്ടുതവണ മെഷീനിനെ പിന്തുണച്ച് സമാന പ്രസ്താവനകൾ കമീഷൻ പുറത്തിറക്കിയിരുന്നു. മെഷീനുമായി ബന്ധപ്പെട്ട് നിരന്തരമായി ഉന്നയിക്കെപ്പടുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് കമീഷെൻറ പ്രതികരണം.
മെഷീൻ ഹാക്ക് ചെയ്യാൻ സാധ്യതയുേണ്ടാ എന്ന ചോദ്യത്തിന് ഇെല്ലന്നായിരുന്നു മറുപടി. ചില പൊതുപ്രവർത്തകർ അവകാശപ്പെടുന്നതുപോലെ 2006 വരെ ഇറക്കിയ മോഡൽ ഒന്ന് മെഷീൻ ഹാക്ക് ചെയ്യാൻ കഴിയുകയില്ല. 2006 മുതൽ 2012 വരെ ഉപേയാഗിച്ച മെഷീനിൽ കൃത്രിമത്വം കണ്ടുപിടിക്കാനുളള സജ്ജീകരണത്തോടുകൂടിയുള്ളതാണ്. ഇ.വി.എമ്മിൽ ആർക്കും ട്രോജൻ കുതിരയെ കയറ്റിവിടാൻ കഴിയില്ലെന്നും 2013നുശേഷം ഇറക്കിയ മോഡൽ മൂന്ന് മെഷീൻ കൃത്രിമത്വം കണ്ടുപിടിക്കാനുള്ള അധിക സജ്ജീകരണങ്ങൾ ഉള്ളതാണെന്നും കമീഷൻ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.