ജാമ്യാപേക്ഷയിൽ തീർപ്പുകൽപ്പിക്കാനുള്ള ഒരു ദിവസത്തെ കാലതാമസം പോലും മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കും - സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജാമ്യാപേക്ഷകൾ വർഷങ്ങളോളം കെട്ടികിടക്കുന്ന കോടതിയുടെ കീഴ്വഴക്കത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാൻ വൈകുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷകളിൽ തീർപ്പുകൽപ്പിക്കാനുള്ള ഒരു ദിവസത്തെ കാലതാമസം പോലും പൗരന്മാരുടെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കോടതികളിൽ വർഷങ്ങളായി ജാമ്യാപേക്ഷ കെട്ടികിടക്കുന്ന പ്രവണതയെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തൻറെ ജാമ്യാപേക്ഷ കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ അലഹബാദ് ഹൈകോടതിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ പുരോഗതിയില്ലെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
തന്റെ വാദം കേൾക്കാതെയാണ് ഹൈകോടതി വാദം ആവർത്തിച്ച് മാറ്റിവെച്ചതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.
അതേസമയം നവംബർ 11 ന് വാദം കേൾക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ വിധി പുറപ്പെടുവിക്കണമെന്നും അലഹബാദ് ഹൈകോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.