'നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല'; 'അറസ്റ്റ് രാംദേവ്' ഹാഷ്ടാഗിനെതിരെ യോഗ ഗുരു
text_fieldsന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ഉയരുന്ന 'അറസ്റ്റ് രാംദേവ്' ഹാഷ്ടാഗ് ചൊടിപ്പിച്ചതോടെ നെറ്റിസൺമാരെ വെല്ലുവിളിച്ച് പതജ്ഞലി ഉടമ രാംദേവ്. 'എന്തായാലും, നിങ്ങളുടെ പിതാവിന് പോലും രാദേവിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ല' എന്നായിരുന്നു രാംദേവിെൻറ പ്രതികരണം. രാംദേവിെൻറ വെല്ലുവിളിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്.
അലോപ്പതി ചികിത്സയെയും ഡോക്ടർമാരെയും അവഹേളിക്കുന്ന പരാമർശങ്ങളുമായി പതജ്ഞലി ഉടമ രാംദേവ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രാംദേവും തമ്മിൽ വാക് യുദ്ധവും ആരംഭിച്ചു. ഇതിനുപിന്നാലെ രാദേവ് 15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരമായി 1000 കോടി ആവശ്യപ്പെട്ട് ഐം.എ.എ നോട്ടീസ് അയക്കുകയും ചെയ്തു.
ഐ.എം.എയും രാംദേവും തമ്മിൽ കൊമ്പുകോർക്കുന്നതിനിടെ സമൂഹമാധ്യമങ്ങളിൽ 'അറസ്റ്റ് രാംദേവ്' എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങിലെത്തുകയായിരുന്നു. ഇതിനെതിരെയാണ് നിങ്ങളുടെ പിതാവിന് പോലും രാംദേവിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന രാംദേവിെൻറ പ്രതികരണം.
അലോപ്പതിയെയും ഐ.എം.എയിൽ അംഗങ്ങളായ ഡോക്ടർമാരെയും അവഹേളിക്കുന്നതായിരുന്നു രാംദേവിെൻറ പരാമർശങ്ങൾ. രാംദേവിേൻറത് ക്രിമിനൽ കുറ്റകൃത്യങ്ങളാണ്. രാംദേവിെൻറ പരാമർശങ്ങൾ പിൻവലിക്കുകയും 1000 കോടി നഷ്ടപരിഹാരം നൽകുകയും വേണം. പതജ്ഞലിയുടെ കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന അവകാശ വാദം പിൻവലിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിരുന്നു. ഐ.എം.എയുടെ ഉത്തരാഖണ്ഡ് ഘടകമാണ് രാംദേവിനെതിരെ നോട്ടീസ് അയച്ചത്. പ്രസ്താവന പിൻവലിച്ചുകൊണ്ടുള്ള വിഡിയോ 15 ദിവസത്തിനകം പങ്കുവെക്കണമെന്നും രേഖാമൂലും ഖേദം പ്രകടിപ്പിക്കണമെന്നുമാണ് ഐ.എം.എയുടെ ആവശ്യം.
അലോപ്പതി മരുന്നുകൾ ഉപയോഗിച്ചതിലൂടെ നിരവധിപേർ മരിച്ചുവെന്നും ചികിത്സയോ ഒാക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ അധികമാണ് അലോപ്പതി മരുന്ന് കാരണം മരിച്ചവരെന്നുമായിരുന്നു രാംദേവിെൻറ പരാമർശം. ഇൗ പ്രസ്താവന വിവാദമായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഇടപെടുകയും പരാമർശം പിൻവലിക്കണമെന്ന് രാംദേവിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാംദേവ് പ്രസ്താവന പിൻവലിക്കുന്നതായി ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.