ബി.ജെ.പിയുടെ നുണകളാണ് ഏറ്റവും ശക്തമായതെന്ന് എല്ലാ ഇന്ത്യക്കാർക്കും അറിയാം- മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: വാഗ്ദാനങ്ങൾ നിറവേറ്റാത്ത കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ്. 2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം നിറവേറ്റാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പിയുടെ നുണകളാണ് ഏറ്റവും ശക്തമായതെന്ന് എല്ലാ ഇന്ത്യക്കാർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
"ഇത് 2023ലെ അവസാന ദിവസമാണ്. 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് നിങ്ങൾ പറഞ്ഞു. ഇന്ത്യാക്കാർക്കെല്ലാം വീടും മുഴുവൻ സമയ വൈദ്യുതിയും ഉണ്ടാകുമെന്നും സമ്പദ്‌വ്യവസ്ഥ 5 ട്രില്യൺ ഡോളറിൽ എത്തുമെന്നും നിങ്ങൾ പറഞ്ഞു. എന്നാൽ ഇതൊന്നും സംഭവിച്ചില്ല. എല്ലാ ഇന്ത്യക്കാർക്കും അറിയാം ബി.ജെ.പിയുടെ നുണകളാണ് ഏറ്റവും ശക്തമെന്ന്" ഖാർഗെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലും കർഷകരുമായി ബന്ധപ്പെട്ട നയങ്ങളിലും കോൺഗ്രസ് കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിക്കുന്നു. 10 വർഷത്തിൽ ഒരിക്കലുള്ള സെൻസസ് നടത്താത്തതിൽ സർക്കാരിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.