കോവിഡ് വാക്സിൻ എല്ലാവർക്കും വേണ്ട -സർക്കാർ
text_fieldsന്യൂഡൽഹി: മറ്റു സാർവത്രിക പ്രതിരോധ കുത്തിവെപ്പുകളുടെ രീതിയിൽ ഓരോരുത്തർക്കും കോവിഡ് വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ്വർധൻ. ടെറ്റനസ്, പോളിയോ, വില്ലൻചുമ തുടങ്ങിയവക്ക് ഉൾപ്പെടെ 12 വാക്സിനുകളാണ് ഇന്ത്യയിൽ സാർവത്രികവും സൗജന്യവുമായി നൽകിവരുന്നത്. വാക്സിനെ ഭയക്കുന്നത് ദോഷം മാത്രമാണ് വരുത്തിവെക്കുക. വിവിധ ഘട്ടങ്ങളിലെ പരിശോധനയും പരീക്ഷണവും കഴിഞ്ഞാണ് വാക്സിൻ പുറത്തിറക്കിയത്. അതുകൊണ്ട് തെറ്റിദ്ധാരണ വേണ്ട. നാലു കോടിയോളം പേർ വാക്സിൻ എടുത്തതിൽ പാർശ്വഫലങ്ങൾ കണ്ടത് 0.000432 ശതമാനം മാത്രമാണ്.
കൂടുതൽ കോവിഡ് വാക്സിനുകൾ വൈകാതെ ഇന്ത്യ പുറത്തിറക്കും. അവ വിവിധ പരീക്ഷണ ഘട്ടങ്ങളിലാണ്. കോവിഡിെൻറ പുതിയ വകഭേദങ്ങൾക്കെതിരെയും കോവാക്സിൻ ഫലപ്രദമായതിനാൽ, അതിെൻറ ചേരുവകളിൽ മാറ്റം വരുത്തേണ്ടതില്ല. യു.കെയിൽനിന്നു രണ്ടും ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്ന് ഓരോന്നുമായി നാലിനം കോവിഡ് വകഭേദങ്ങളുണ്ട്. അതിനെല്ലാം ഇന്ത്യൻ വാക്സിനുകൾ ഫലപ്രദമാണ്. വൈറസിെൻറ സ്വഭാവം പരിവർത്തനാത്മകമാണ്. അതിനനുസരിച്ചാണ് മുൻഗണനാക്രമം അടക്കം, എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നത്.
ആദ്യം ആരോഗ്യ പ്രവർത്തകർക്കും പിന്നീട് മുതിർന്ന പൗരന്മാർക്കുമാണ് വാക്സിൻ നൽകിയത്. 45നും 59നും ഇടയിലുള്ളവർക്കും നൽകിവരുന്നത് വരും ദിവസങ്ങളിൽ വിപുലപ്പെടുത്തും. വിദഗ്ധാഭിപ്രായ പ്രകാരമാണ് നടപടികൾ. മുൻഗണനാ വിഭാഗങ്ങെള നിശ്ചയിച്ചത് ഇന്ത്യയിലെയും ലോകാരോഗ്യ സംഘടനയിലെയും വിദഗ്ധരുമായി കൂടിയാലോചിച്ചാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിെൻറ കൊവിഷീൽഡ്, ഭാരത് ബയോടെക്കിെൻറ കോവാക്സിൻ എന്നിവയാണ് അടിയന്തര ഉപയോഗത്തിന് അംഗീകരിച്ചിട്ടുള്ളത്.
പുതിയ കോവിഡ് രൂപങ്ങളുടെ വ്യാപനം നിയന്ത്രിക്കാൻ യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, യു.എ.ഇ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരുടെ പരിശോധന കർക്കശമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലൂടെ വാക്സിൻ നൽകുന്നതിന് സർക്കാർ എതിരല്ലെന്നും സർക്കാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.