100 ശതമാനം ഗ്രാമങ്ങൾ വൈദ്യൂതീകരിച്ചെന്ന് മോദി; 2014ൽതന്നെ 94 ശതമാനവും ലക്ഷ്യം കൈവരിച്ചെന്ന് രേഖ
text_fieldsന്യൂഡൽഹി: തെൻറ സർക്കാർ അധികാരത്തിൽ വന്നശേഷം 100 ശതമാനം ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പൊള്ളയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ബി.ജെ.പി സർക്കാർ അധികാരമേറ്റ 2014 മേയ് മാസത്തിന് മുമ്പുതന്നെ രാജ്യത്തെ 94 ശതമാനം ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന് സർക്കാറിെൻറതന്നെ രേഖകൾ വ്യക്തമാക്കുന്നു.
2013 ഒക്ടോബർ 31വരെ 5,61,613 ഗ്രാമങ്ങൾ വൈദ്യുതീകരിച്ചു. എന്നാൽ, മോദി സർക്കാർ അധികാരമേറ്റശേഷം നാലുവർഷംകൊണ്ട് 35,851 ഗ്രാമങ്ങൾ മാത്രമാണ് വൈദ്യുതീകരിച്ചത്. യഥാർഥ വസ്തുതകൾ മറച്ചുവെച്ച് തങ്ങളുടെ കാലത്തെ നേട്ടം പർവതീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്ന് വ്യക്തം.
പുതുതായി വൈദ്യുതീകരിച്ച ഗ്രാമങ്ങളിൽ എട്ടു ശതമാനത്തിൽ മാത്രമാണ് എല്ലാ വീടുകളും വൈദ്യുതീകരിക്കപ്പെട്ടത്. രാജ്യത്തെ മൊത്തം കണക്കെടുക്കുേമ്പാൾ മുഴുവൻ വീടുകളും വൈദ്യുതീകരിച്ച ഗ്രാമങ്ങൾ 10 ശതമാനം മാത്രമാണ്. സ്റ്റാൻഡിങ് കമ്മിറ്റി ഒാൺ എനർജിയുടെ (2013) മാനദണ്ഡപ്രകാരം 90 ശതമാനം വീടുകളിലും വൈദ്യുതി എത്തിയില്ലെങ്കിലും ഗ്രാമത്തെ വൈദ്യുതീകരിച്ചതായി പ്രഖ്യാപിക്കാമെന്നാണ്. ലോകബാങ്ക് കണക്കു പ്രകാരം 2016ൽ ജനസംഖ്യയുടെ 82 ശതമാനത്തിന് വൈദ്യുതി ലഭ്യമായതായി പറയുന്നു. 1990ൽ ഇത് 43 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.