'ഉവൈസി ജിന്നയുടെ അവതാരം, നൽകുന്ന ഓരോ വോട്ടും ഇന്ത്യക്കെതിര്' -ബി.ജെ.പി നേതാവിെൻറ പ്രസംഗം വിവാദമായി
text_fieldsഹൈദരാബാദ്: കോർപറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വിവാദ പ്രസംഗവുമായി ബി.ജെ.പിയുടെ തീപ്പൊരി നേതാവും എം.പിയുമായ തേജസ്വി സൂര്യ. എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിയെ പാകിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയോട ഉപമിച്ചാണ് തേജസ്വി സൂര്യ വിവാദം സൃഷ്ടിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഉവൈസിക്കെതിരായി ബംഗളൂരു എം.പിയുടെ വിവാദ പരാമർശം. ജിന്നയുടെ അവതാരമായ ഉവൈസിക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഉവൈസിയും സഹോദരൻ അക്ബറുദ്ദീൻ ഉവൈസിയും വർഗീയതയുടെയും ഭിന്നിപ്പിെൻറയും രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അവർ ഹൈദരാബദിൽ വികസനമല്ല മറിച്ച് രോഹിംഗ്യകളെയാണ് കൊണ്ടുവരുന്നതെന്നും സൂര്യ ആരോപിച്ചു.
'നിങ്ങൾ ഉവൈസിക്ക് ഇവിടെ വോട്ട് ചെയ്താൽ അയാൾ ഉത്തർപ്രദേശിലും ബിഹാറിലും മഹാരാഷ്ട്രയിലും കർണാടകയിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ശക്തനായി മാറും. ആരാണ് ഉവൈസി? ഉവൈസി ജിന്നയുടെ പുതിയ അവതാരമാണ്. നമുക്ക് അയാളെ തോൽപിക്കണം. ബി.ജെ.പിക്ക് നിങ്ങൾ നൽകുന്ന ഓരോ വോട്ടും ഭാരതത്തിനും ഹിന്ദുത്വത്തിനും വേണ്ടിയുള്ളതാണ്. അത് നമ്മുടെ രാജ്യത്തെ ശക്തമാക്കും. ഉവൈസിക്കുള്ള വോട്ട്...എല്ലാ ഇന്ത്യക്കാരോടും പറയൂ... ഇന്ത്യക്കെതിരെയുള്ള വോട്ടാണ്....' സൂര്യ പറഞ്ഞു.
'അദ്ദേഹം (അസദുദ്ദീൻ ഉവൈസി) ജിന്ന സംസാരിച്ച കടുത്ത ഇസ്‌ലാമിക, വിഘടനവാദ, തീവ്രവാദ രാഷ്ട്രീയത്തിെൻറ ഭാഷയാണ് സംസാരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും ഉവൈസി സഹോദരന്മാരുടെ ഭിന്നിപ്പിെൻറ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളണം. ഈ ഇസ്ലാമികവൽക്കരണം നടക്കാൻ ഞങ്ങൾ അനുവദിക്കില്ല, ഇതാണ് ഞങ്ങളുടെ തീരുമാനം' -സൂര്യ കൂട്ടിച്ചേർത്തു.
ഡിസംബർ ഒന്നിനാണ് ൈഹദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പ്. തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടി.ആർ.എസിെൻറ സിറ്റിങ് സീറ്റായ ദുബ്ബക്കയിൽ നേടിയ അട്ടിമറി വിജയത്തെത്തുടർന്ന് ബി.ജെ.പി പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.