രക്ഷാപ്രവർത്തനം ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; തുരങ്ക അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
text_fieldsഡെറാഡൂൺ: എല്ലാവരും ശ്രമിക്കുകയാണെന്നും ഉത്തരകാശി തുരങ്കത്തിലെ രക്ഷാപ്രവർത്തനെ ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി.
"ഓഗർ മെഷീൻ പൂർണമായും പുറത്തെടുത്തു. ഡ്രില്ലിങ് പ്രവർത്തനങ്ങൾ ആരംഭിക്കും. രക്ഷാപ്രവർത്തനം വളരെ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി വിവരങ്ങൾ എല്ലാ ദിവസവും അന്വേഷിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ ആർമി എന്നിവ രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നുണ്ട്" - പുഷ്കർ സിങ് ധാമി പറഞ്ഞു.
ഡ്രില്ലിങ് നടത്തുന്ന ഓഗർ മെഷീന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് തുരക്കൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നവംബർ 12നാണ് നിർമാണത്തിലുള്ള സിൽക്ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിയത്. ഇവരെ നിരന്തരമായി ബന്ധപ്പെടുകയും കുഴലിലൂടെ ഭക്ഷണവും വെള്ളവും ഉൾപ്പെടെ നൽകുകയും ചെയ്യുന്നുണ്ട്. ഇവരുടെ ആരോഗ്യനിലയും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളികളെ പുറത്തെത്തിച്ചയുടൻ പരിശോധിക്കാൻ മെഡിക്കൽ സംഘവും ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളും തുരങ്കത്തിന് പുറത്ത് സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.