ഐൻസ്റ്റീൻ പ്രസ്താവന: തെറ്റ് ആർക്കും പറ്റുമെന്ന് പിയൂഷ് ഗോയൽ
text_fieldsന്യൂഡൽഹി: ന്യൂട്ടന്‍റെ ഗുരുത്വാകർഷണ സിദ്ധാന്തം ഐൻസ്റ്റീന്‍റേതാക്കിയ പ്രസ്താവനക്കെതിരെ പരിഹാസവും ട്രോളുകള ും നിറഞ്ഞതോടെ വിശദീകരണവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. എല്ലാവർക്കും തെറ്റു പറ്റും, തെറ്റ് സംഭവിക്കുന്നതിൽ പേടിയില്ലാത്തയാളാണ് ഞാൻ -കേന്ദ്ര മന്ത്രി പറഞ്ഞു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള പ്രസ്താവനയിൽ പ് രത്യേക സന്ദർഭത്തിൽ പറഞ്ഞതിൽ ഒരു വരി മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിൽ ആൽബർട്ട് ഐൻസ്റ്റീന് കണക്ക് ഒരുതരത്തിലും പ്രയോജനപ്പെട്ടിട്ടില്ലെന്നായിരുന്നു പിയുഷ് ഗോയൽ പറഞ്ഞത്. ജി.ഡി.പി സംബന്ധിച്ച് ടി.വിയിൽ കാണുന്ന കണക്കുകൾക്ക് പിന്നാലെ പോകരുത്. അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ, 12 ശതമാനം വളർച്ച, നിലവിലെ ആറ് ശതമാനം വളർച്ച തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് ജനം പോകരുത്. സമവാക്യങ്ങൾക്ക് പിന്നാലെ മാത്രം പോവുകയാണെങ്കിൽ ലോകത്ത് ഒരു നേട്ടവുമുണ്ടാകില്ല - എന്നും പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.
ജി.ഡി.പി ഇടിവ് വിശദീകരിക്കുമ്പോൾ നടത്തിയ പരാമർശത്തിലെ മണ്ടത്തരം ചൂണ്ടിക്കാണിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഗോയലിന്‍റെ പ്രസ്താവനയെ കളിയാക്കി നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.