Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയെ രക്ഷിക്കാൻ...

ഇന്ത്യയെ രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം- സ്റ്റാലിൻ

text_fields
bookmark_border
ഇന്ത്യയെ രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം- സ്റ്റാലിൻ
cancel
Listen to this Article

ചെന്നൈ: ഇന്ത്യയെ രക്ഷിക്കാൻ പ്രതിപക്ഷകക്ഷികൾ ഒരുമിച്ച്​ നിൽക്കണമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വാർത്താ ഏജൻസിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ സ്റ്റാലിൻ നയം വ്യക്തമാക്കിയത്​. നേതാക്കൾ വ്യക്തിപരമായ രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ച്​ ഒരേ വേദിയിൽ അണിനിരക്കണം. പാർട്ടികളുടെ ഐക്യമാണ്​ ശക്തിയെന്ന്​ തിരിച്ചറിയണം. ഇതിലൂടെ മാത്രമെ രാജ്യത്തിന്‍റെ വൈവിധ്യം, ഫെഡറലിസം, ജനാധിപത്യം, മതേതരത്വം, സമത്വം, സാഹോദര്യം, സംസ്ഥാന അവകാശങ്ങൾ, വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയൂ. തമിഴ്‌നാട്ടിൽ എല്ലാ മതേതര ശക്തികളെയും ഒരുമിപ്പിച്ചതിലൂടെ ബി.ജെ.പിയെ മാറ്റി നിർത്താനായി. ദേശീയതലത്തിലും തമിഴ്​നാട്​ മോഡൽ സഖ്യം രൂപപ്പെടുത്തേണ്ടതുണ്ട്​.

അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്​ മറ്റുകക്ഷികളുമായി ഇത്തരം തത്വാധിഷ്‌ഠിത സൗഹൃദം വളർത്തിയെടുക്കണം.

നിലവിൽ ഡി.എം.കെ പാർലമെന്‍റിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ കക്ഷിയാണ്. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും തെരഞ്ഞെടുക്കുന്നതുൾപ്പെടെ ദേശീയ രാഷ്ട്രീയത്തിൽ തങ്ങൾക്ക്​ നിർണായക പങ്ക്​ വഹിക്കാനാവും.

അഞ്ച് സംസ്ഥാനങ്ങളിൽ ബി.ജെ.പി വൻ വിജയം നേടിയെന്ന് പറയുന്നത് തെറ്റാണെന്നും സ്റ്റാലിൻ പറഞ്ഞു. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടാനിരിക്കുന്ന വിജയമാണ് സൂചിപ്പിക്കുന്നതെന്ന് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്​. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ്​ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്​. നിയമസഭാ തിരഞ്ഞെടുപ്പുകൾ അതാത്​ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ വിഷയങ്ങളിലാണ്​ ഊന്നൽ നൽകുക.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ശരിയായ വിധത്തിൽ അവലോകനം ചെയ്താൽ ബി.ജെ.പിക്ക്​ ക്ഷീണം സംഭവിച്ചതായാണ്​ വ്യക്തമാവുക. ഉത്തർപ്രദേശിൽ ഉപമുഖ്യമന്ത്രി ഉൾപ്പെടെ 10 മന്ത്രിമാരുടെ തോൽവി ജനങ്ങളുടെ അതൃപ്തിയുടെ പ്രകടനമാണ്. ഉത്തരാഖണ്ഡിൽ ബി.ജെ.പി മുഖ്യമന്ത്രി പരാജയപ്പെട്ടു. ഗോവയിലും അവരുടെ പ്രധാന നേതാക്കൾ പരാജയപ്പെട്ടു. പഞ്ചാബ് നിയമസഭയിൽ പാർട്ടിക്ക് രണ്ട് സീറ്റുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ.

തമിഴ്​നാട്ടിൽ മൂന്നാമത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായി വളർന്നതായ ബി.ജെ.പി നേതാക്കളുടെ അവകാശവാദവും നിരർത്ഥകമാണെന്നും സ്റ്റാലിൻ പറഞ്ഞു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK Stalin
News Summary - Everyone must stand together to save India - Stalin
Next Story