വെട്ടുകിളി ആക്രമണം പാകിസ്താൻെറ പദ്ധതിയെന്ന്; അർണബിനെ ട്രോളി സമൂഹ മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: പാൽഘർ ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചും കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയെക്കുറിച്ചും നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടർന്ന് കോടതി കയറിയ റിപബ്ലിക് ടി.വി അവതാരകൻ അർണബ് ഗോസ്വാമി മറ്റൊരു പരാമർശത്തിലൂടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ഇത്തവണ വെട്ടുകിളിയാണ് വിഷയം. രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപക വെട്ടുകിളിയാക്രമണം നേരിട്ടത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വാർത്തയാണ്.
ഈ സാഹചര്യത്തിൽ വെട്ടുകിളി ആക്രമണത്തെ പാക് പദ്ധതിയെന്ന് വിശേഷിപ്പിച്ച അര്‍ണബ് ഗോസ്വാമിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും മീമുകളും പ്രചരിക്കുകയാണ്. രാജ്യത്ത് കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്ന വെട്ടുകിളികള്‍ പാകിസ്താൻ അയച്ചതാണെന്നാണ് അർണബ് പറഞ്ഞത്. ‘പാകിസ്താൻ വെട്ടുകിളികളെ അയച്ചുകൊണ്ട് ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതിയിലാണ്. അവരുടെ വിളകൾ വെട്ടുകിളികൾ നശിപ്പിച്ചതിനാൽ പാകിസ്താനികൾക്ക് ഇനി ‘വെട്ടുകിളി ബിരിയാണി’ വെച്ച് തിന്നേണ്ടി വരുമെന്നും അർണബ് ചാനൽ ചർച്ചക്കിടെ പറഞ്ഞു. അര്‍ണബിൻെറ പുതിയ കണ്ടെത്തെലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസമാണ് നിറയുന്നത്.
The longer version of Arnab's expert comments on Pakistan's alleged locust conspiracy against India. If a @republic employee goes job hunting, what would they show as their journalistic achievement? pic.twitter.com/zwgoUtnfWi
— Pratik Sinha (@free_thinker) May 29, 2020
What do you expect from a creature who shouted "Who's the BBC? I am a journalist and facts don't matter to me!"?
— SS (@SSK2607) May 29, 2020
He gets paid for that, what else can we expect from @republic
— Nikhil_Deore (@WoldsAndMoon) May 29, 2020
വെട്ടുകിളികളെ പ്രതിരോധിക്കുന്നതിനായി ഡ്രോണുകൾ, ഫയർ ടെൻഡറുകൾ, സ്പ്രേയറുകൾ എന്നിവ ഉപയോഗിച്ച് 47000 ഹെക്ടർ ഭൂമിയിൽ കീടനാശിനി പ്രയോഗം നടത്തിയെന്ന് കൃഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആക്രമണം തടയാൻ വെട്ടുകിളി മുന്നറിയിപ്പ് ഓർഗനൈസേഷൻെറ 50 സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ സജീവമാണ്. ഡൽഹി, ഒഡിഷ, കർണാടക സംസ്ഥാനങ്ങളും കർഷകർക്ക് മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വെട്ടുകിളികൾ ദിവസത്തിൽ 150 കിലോമീറ്റർ സഞ്ചരിക്കും. ഒരു ചതുരശ്ര കിലോമീറ്റർ കൂട്ടത്തിൽ നാലുകോടി വെട്ടുകിളികളുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.