Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 8:37 PM IST Updated On
date_range 21 Feb 2022 8:37 PM ISTഅഴിമതി കേസിൽ തെളിവ് അനിവാര്യം -സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കോഴക്കേസിൽ തെളിവ് അനിവാര്യമാണെന്ന് സുപ്രീംകോടതി. കോഴ ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനും തെളിവുവേണം. അഴിമതിവിരുദ്ധ നിയമപ്രകാരം സെക്കന്തരാബാദിലെ കമേഴ്സ്യൽ ടാക്സ് ഓഫിസറായ ഉദ്യോഗസ്ഥക്കെതിരെ പുറപ്പെടുവിച്ച ഉത്തരവ് തെലങ്കാന ഹൈകോടതി ശരിവെച്ചിരുന്നു.
ഈ നടപടി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്. ഓക എന്നിവരുടെ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ഹൈകോടതി വിധിക്കെതിരെ കുറ്റാരോപിതയായ ഉദ്യോഗസ്ഥയാണ് ഹരജി നൽകിയത്. കേസിൽ കോഴ ആവശ്യപ്പെട്ടതിനുള്ള തെളിവ് ദുർബലമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story