ഇ.വി.എം ചലഞ്ച് ശനിയാഴ്ച; പതിനാല് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കും
text_fieldsന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽ ക്രമക്കേട് തെളിയിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന് രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന അവസരം ശനിയാഴ്ച നടക്കും. ഉത്തർപ്രദേശിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതടക്കം 14 വോട്ടുയന്ത്രങ്ങളാണ് ക്രമക്കേട് തെളിയിക്കാനുള്ള പരീക്ഷണത്തിന് കമീഷൻ തയാറാക്കിവെച്ചിട്ടുള്ളത്. അതേസമയം, വോട്ടുയന്ത്രങ്ങളിൽ പരീക്ഷണം നടത്താനുള്ള അവസരം നൽകുന്നത് ഭരണഘടന വിരുദ്ധമെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, നിശ്ചയിച്ച പരിപാടി ഉപേക്ഷിക്കാനാവില്ലെന്നാണ് കമീഷെൻറ നിലപാട്.
ക്രമക്കേട് സാധ്യമാണെന്ന് തെളിയിക്കുന്നതിന് പാർട്ടികൾക്ക് നാല് യന്ത്രങ്ങളിൽ പരീക്ഷണം നടത്താം. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുമണിവരെയാണ് സമയം. സാേങ്കതിക മേഖലയിലെ വിദഗ്ധരടക്കം മൂന്നുപേരെ ഒാരോ പാർട്ടിക്കാർക്കും പെങ്കടുപ്പിക്കാം. കമീഷൻ നിർദേശിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച യന്ത്രങ്ങളിലാണ് പരീക്ഷണം.
അംഗീകാരമുള്ള ഏഴു ദേശീയ പാർട്ടികളെയും 49 സംസ്ഥാന പാർട്ടികളെയും ക്ഷണിച്ചുവെങ്കിലും എൻ.സി.പി, സി.പി.എം എന്നീ പാർട്ടികളാണ് കമീഷെൻറ െവല്ലുവിളി ഏറ്റെടുക്കാൻ തയാറായത്. യന്ത്രങ്ങളിൽ ക്രമക്കേട് തെളിയിക്കുന്നതിനു തെരഞ്ഞെടുപ്പ് കമീഷന് ഉപാധിെവച്ചതുകൊണ്ടാണ് തെളിയിക്കാനുള്ള അവസരത്തിന് അപേക്ഷ നൽകാത്തതെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം, ശനിയാഴ്ച കമീഷൻ നടത്തുന്ന പരീക്ഷണ പരിപാടിക്കു ബദലായി യഥാര്‍ഥ പരീക്ഷണം തങ്ങള്‍ നടത്തുമെന്നും ആം ആദ്മി പാർട്ടി നേതാവ് സൗരവ് ഭരദ്വാജ് പറഞ്ഞു.
വോട്ടുയന്ത്രത്തിെൻറ ഹാര്‍ഡ് ഡ്രൈവില്‍ ഒരു മാറ്റവും വരുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് ക്രമക്കേട് തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.