വോട്ടിങ് മെഷീൻ ഹാക്കിങ്: പരിപാടിയിലേക്കുള്ള ക്ഷണം തെരഞ്ഞെടുപ്പ് കമീഷൻ നിരസിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ സൈബർ ആക്രമണം നടത്താൻ സാധിക്കുമെന്ന് വിശദീകരിക്കുന്ന പരി പാടിയിലേക്കുള്ള ക്ഷണം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിരസിച്ചു. ലണ്ടനിലെ ഫോറിൻ പ്രസ് അസോസിയേഷനുമായി സഹകരിക്കുന്ന യൂറോപ്പിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമേരിക്കൻ ആസ്ഥാനമായ സൈബർ വിദഗ്ധനാണ് മെഷീനിൽ തിരിമറി നടത്താമെന്ന വാദവുമായി രംഗത്തെത്തിയത്. എന്നാൽ, ഇയാെള കുറിച്ചുള്ള പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലണ്ടനിലെ സെന്‍റ് ജെയിംസ് സ്ക്വയറിൽഇന്ന് വൈകീട്ട് പ്രാദേശിക സമയം 5.30ന് ക്ഷണിക്കപ്പെട്ട അതിഥികളുടെ മുമ്പാകെയാണ് പ്രദർശനം നടക്കുക. ഏപ്രിൽ-മേയ് മാസങ്ങളിൽ രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ ഇ.വി.എമ്മിൽ സൈബർ കടന്നുകയറ്റം സാധിക്കുമെന്ന വാദമുയർത്തി പ്രദർശനം സംഘടിപ്പിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിങ് െമഷീനിൽ തിരിമറി നടത്താൻ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആവർത്തിക്കുന്നത്. എന്നാൽ, വോട്ടിങ് മെഷീനിൽ ക്രമക്കേട് നടന്നതായുള്ള ആരോപണത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉറച്ചു നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റിലേക്ക് മാറണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.