Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടിങ്​...

വോട്ടിങ്​ യന്ത്രമുണ്ടോ​? ജി.പി.എസ്​ നിർബന്ധം

text_fields
bookmark_border
വോട്ടിങ്​ യന്ത്രമുണ്ടോ​? ജി.പി.എസ്​ നിർബന്ധം
cancel

ന്യൂ​ഡ​ൽ​ഹി: തെ​ര​​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ക​രു​ത​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ വോ​​ട്ടി​ങ്​ യ​ന്ത്ര​ങ്ങ​ളും വ ി​വി​പാ​റ്റും കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ജി.​പി.​എ​സ്​ ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ് പ്​ ക​മീ​ഷ​ൻ. വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ഉ​ദ്ദേ​ശി​ച്ച സ്​​ഥാ​നാ​ർ​ഥി​ക്കു​ത​ന്നെ​യാ​ണെ​ന്ന്​ ​ വ്യ​ക്ത​മാ​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ്​ വി​വി​പാ​റ്റ്. ഉപ​ഗ്രഹംവ​ഴി വാ​ഹ​ന​ങ്ങ​ളു​ടെ സ്​​ഥാ​നം തി​രി​ച്ച​റി​യാ​നു​ത​കു​ന്ന സം​വി​ധാ​ന​മാ​ണ്​ ‘​േഗ്ലാ​ബ​ൽ പൊ​സി​ഷ​നി​ങ്​ സി​സ്​​റ്റം (ജി.​പി.​എ​സ്​)’.

ക​ഴി​ഞ്ഞ​വ​ർ​ഷം അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹോ​ട്ട​ലി​ൽ​നി​ന്നും വീ​ടു​ക​ളി​ൽ​നി​ന്നും ​വോ​ട്ടി​ങ്​ യ​ന്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്​ വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ർ​ദേ​ശം. വോ​െ​ട്ട​ടു​പ്പി​നു​ള്ള ര​ണ്ട്​ യ​ന്ത്ര​ങ്ങ​ളും കൊ​ണ്ടു​പോ​കു​ന്ന​ത്​ കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന്​​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

വോ​ട്ടി​ങ്​ യ​ന്ത്ര​ങ്ങ​ൾ കാ​ണാ​താ​യ മി​ക്ക സം​ഭ​വ​ങ്ങ​ളി​ലും ഇ​ത്​ കൈ​കാ​ര്യം​ചെ​യ്​​ത പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ രാ​ജ്യ​മൊ​ട്ടാ​കെ പ​ത്ത​ര ല​ക്ഷ​ം പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ സ​ജ്ജീ​ക​രി​ക്കു​ക. 2014ൽ 9.28 ​ല​ക്ഷം സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ഒ​രു​ക്കി​യത്. 39.6 ല​ക്ഷം വോ​ട്ടി​ങ്​ യ​ന്ത്ര​ങ്ങ​ളും 17.4 വി​വി​പാ​റ്റു​ക​ളു​ം​ ഉ​പ​യോ​ഗി​ക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electronic voting machineEVM
News Summary - evm gps-india news
Next Story