ഇ.വി.എമ്മിൽ കൃത്രിമം നടന്നാൽരക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ബിഹാർ നേതാവ്
text_fieldsന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽ കൃത്രിമം നടന്നാൽ രക്തച്ചൊരിച്ച ിലുണ്ടാകുമെന്ന മുന്നറിയിപ്പുമായി മുൻ കേന്ദ്രമന്ത്രിയും ആര്.എല്‍.എസ്.പി അധ്യക്ഷന ുമായ ഉപേന്ദ്ര കുശ്വാഹ. പ്രതിപക്ഷ മഹാസഖ്യം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേ ഹത്തിെൻറ പ്രസ്താവന.
ആയുധമെടുത്താണെങ്കിലും സ്വന്തം വോട്ടുകള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ബിഹാറിലെ വോട്ടര്‍മാരോട് ആഹ്വാനംചെയ്തു. നേരേത്ത സംസ്ഥാനത്ത് ബൂത്ത് പിടിക്കല്‍ വ്യാപകമായിരുന്നു, ഇന്നതില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
അത്തരം ശ്രമം നടന്നാൽ ആയുധമെടുത്തും സ്വന്തം വോട്ടുകള്‍ ജനങ്ങൾ സംരക്ഷിക്കണം. ജയിക്കാനായി എന്തും അവർ ചെയ്യും. വോട്ട് അട്ടിമറിക്കാനുള്ള ശ്രമം അവർ അവസാനിപ്പിക്കണം. ബിഹാറിൽ രക്തച്ചൊരിച്ചിലുണ്ടാകുകയാണെങ്കിൽ അതിെൻറ ഉത്തരവാദിത്തം നരേന്ദ്ര മോദിക്കും നിതീഷ് കുമാറിനുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോദിസര്‍ക്കാറില്‍ മാനവവിഭവശേഷി വികസന സഹമന്ത്രിയായിരുന്ന കുശ്വാഹ എൻ.ഡി.എ സഖ്യവുമായി തെറ്റിപ്പിരിഞ്ഞ് പ്രതിപക്ഷ മഹാസഖ്യത്തിെൻറ ഭാഗമാവുകയായിരുന്നു. ഒരു ലോഡ് വോട്ടുയന്ത്രങ്ങൾ സുരക്ഷയോ രേഖകളോ ഇല്ലാതെ കടത്തുന്നത് കഴിഞ്ഞ ദിവസം ബിഹാറിൽ പിടികൂടിയിരുന്നു.
രണ്ടു ലോക്സഭ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്റൂമിെൻറ കോമ്പൗണ്ടിലേക്ക് കയറ്റാൻ ശ്രമിച്ചവയാണ് ആർ.ജെ.ഡി- കോൺഗ്രസ് പ്രവർത്തകർ പിടികൂടിയത്.
ഇതിനു പിന്നാലെ മഹാസഖ്യം നടത്തിയ വാർത്തസമ്മേളനത്തിലാണ് സംസ്ഥാനത്ത് രക്തച്ചൊരിച്ചിലുണ്ടാകുമെന്ന കുശ്വാഹയുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.