‘വോട്ടുയന്ത്ര വെല്ലുവിളി’യുമായി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത തെറ്റാണെന്ന് തെളിയിക്കാൻ ജൂൺ മൂന്ന് മുതൽ രാഷ്ട്രീയപാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ തുറന്ന അവസരം നൽകും. അഞ്ച് സംസ്ഥാനങ്ങളിൽ ഇൗയിടെ നടന്ന തെരഞ്ഞെടുപ്പിൽ പെങ്കടുത്ത ദേശീയ, സംസ്ഥാന പാർട്ടികൾക്ക് ഇതിൽ പെങ്കടുക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ നസീം സെയ്ദി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളും വിവിപാറ്റും (വോട്ടർ വെരിഫയബ്ൾ പേപ്പർ ഒാഡിറ്റ് ട്രയൽ) ഇൗവർഷം നടക്കുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരെഞ്ഞടുപ്പുകളിൽ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടുയന്ത്രത്തിൽ തിരിമറി നടക്കുന്നുവോയെന്ന് പരിശോധിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് നാല്, അഞ്ച് ദിവസങ്ങളിലായാണ് അവസരം നൽകുക. കമീഷൻ ‘വോട്ടുയന്ത്ര വെല്ലുവിളി’ രണ്ട് രീതിയിലാണ് നടത്തുക. വോെട്ടണ്ണൽ യന്ത്രം കേടുവരുത്താൻ കഴിയുമെന്ന അവകാശവാദങ്ങൾ പരിശോധിക്കാനുള്ളതാണ് ഒന്ന്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച വോട്ടുയന്ത്രങ്ങൾ തിരിമറി നടത്തിയവയായിരുേന്നായെന്നത് പരിശോധിക്കാനുള്ളതാണ് മറ്റൊന്ന്. തെരഞ്ഞെടുപ്പിനുശേഷം കമീഷെൻറ കൈവശമുള്ള വോട്ടുയന്ത്രങ്ങൾ തന്നെയാവും ഇതിനായി നൽകുക.
കമീഷെൻറ ഇൗ വെല്ലുവിളിയിൽ പെങ്കടുക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഇന്ത്യൻ പൗരന്മാരായ മൂന്നുപേരെ നിർേദശിക്കാം. കമീഷൻ പ്രഖ്യാപിച്ച ഇൗ തുറന്നവെല്ലുവിളിയിൽ പെങ്കടുക്കാൻ താൽപര്യമുള്ള പാർട്ടികൾക്ക് മേയ് 26 വൈകീട്ട് അഞ്ച് വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷനിൽ ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. വൈ-ഫൈ, ബ്ലൂ ടൂത്ത്, ഇൻറർനെറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് വോട്ടുയന്ത്രത്തിെൻറ ഏത് കീ അമർത്തിയും കൃത്രിമം നടക്കുെന്നന്ന് തെളിയിക്കാമെന്ന് സെയ്ദി പറഞ്ഞു. സാേങ്കതികവും ഭരണപരവുമായ സുരക്ഷിത നടപടിക്രമങ്ങളിൽ കമീഷൻ ഏങ്ങനെയാണോ വോട്ടുയന്ത്രങ്ങൾ സാധാരണ സൂക്ഷിച്ചിരിക്കുന്നത്, ആ തരത്തിൽ തന്നെയാവും പരിശോധനക്കും വെക്കുക. കമീഷെൻറ പക്കലുള്ളതും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചതുമായ നാല് വോട്ട് യന്ത്രങ്ങളാവും പരിശോധനക്കായി നൽകുക.
പാർട്ടികൾ നിയോഗിക്കുന്നവർക്ക് ഏത് അസംബ്ലി മണ്ഡലത്തിൽ ഉപയോഗിച്ചതുമായ വോട്ടുയന്ത്രം പരിശോധനക്ക് ചോദിക്കാം. അത് പരിശോധനക്ക് ഹാജരാക്കാൻ ഉദ്യോഗസ്ഥർ പോകുേമ്പാൾ ഒപ്പം പോകാനും മറ്റാരും അതിൽ തൊടുന്നില്ലെന്ന് ഉറപ്പുവരുത്താനും അവസരമുണ്ടാവും. നടപടികൾ രേഖപ്പെടുത്തുകയും വിഡിയോയിൽ പകർത്തുകയും ചെയ്യും. യന്ത്രങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാട്ടിയോയെന്ന് അറിയാൻ അവ തുറന്നുപരിശോധിക്കാനും അവസരം നൽകും. പരിശോധനക്കിടെ യന്ത്രങ്ങൾ പണിമുടക്കിയാലും തുറന്ന് നോക്കാം. എന്നാൽ, വോട്ടുയന്ത്രത്തിെൻറ മദർബോർഡ് പോലുള്ള ഭാഗങ്ങൾ മാറ്റാൻ അനുവദിക്കില്ല. ചില രാഷ്ട്രീയപാർട്ടികൾ വോട്ടുയന്ത്രത്തിെൻറ സുരക്ഷിതത്വത്തെക്കുറിച്ച് സംശയങ്ങൾ ഉയർത്തിയിരുെന്നങ്കിലും പ്രത്യക്ഷമായ തെളിവുകൾ ഹാജരാക്കാനായിട്ടില്ലെന്നും സെയ്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.