കശ്മീരിലും ആന്ധ്രയിലും വോട്ടിങ് മെഷീനുകളിൽ വ്യാപക തകരാറുകൾ
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള പോളിങ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കോൺ ഗ്രസിന് വോട്ടു ചെയ്യാനുള്ള ബട്ടൺ പ്രവർത്തിക്കുന്നില്ലെന്ന് പരാതി. നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല യാണ് പരാതി ഉന്നയിച്ചത്. നാട്ടുകാർ പരാതി പറയുന്ന വിഡിേയാ സഹിതം അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.
Congress symbol button not working in Poonch polling stations ||Mangnar ... https://t.co/g9f6q4Phw4 via @YouTube
— Omar Abdullah (@OmarAbdullah) April 11, 2019
അേതസമയം, ആന്ധ്ര പ്രദേശിലും വോട്ടിങ് മെഷീനുകൾ പലയിടങ്ങളിലും പ്രവർത്തന രഹിതമായി. 99 പോളിങ് ബൂത്തുകളിൽ സാങ്കേതിക തകരാർ മൂലം ഇ.വി.എം പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി. തുടർന്ന് വിവിധയിടങ്ങളിൽ േവാട്ടെടുപ്പ് മുടങ്ങി.
ആന്ധ്രയിൽ വിവിധയിടങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് കാണിച്ച് തെലുഗു ദേശം പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. 30 ശതമാനത്തോളം വോട്ടിങ് മെഷീനുകളും ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നാണ് പരാതി. നിരവധി പേർക്ക് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല. 9.30 ആയിട്ടും പോളിങ് തുടങ്ങാത്തതിനാൽ ഇവർ മടങ്ങിപ്പോയി. സാങ്കേതിക പ്രശ്നങ്ങൾ തീർത്ത് വോട്ടിങ് തുടങ്ങിയിട്ടും മടങ്ങിപ്പോയ പലരും വോട്ടു െചയ്യാൻ എത്തിയില്ല. അതിനാൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ടി.ഡി.പി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.