ഇ.വി.എം, വിവിപാറ്റ് യന്ത്രങ്ങൾ ബിഹാറിലെ ഹോട്ടലിൽ
text_fieldsപട്ന: തിങ്കളാഴ്ച അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്ന ബിഹാറിൽ ഇ.വി.എം, വി.വിപാറ്റ് യന്ത്രങ്ങൾ ഹോട്ടലിൽ നിന്ന് പിടിച് ചെടുത്തു. മുസഫർപൂരിലെ ഹോട്ടൽ മുറിയിലാണ് യന്ത്രങ്ങൾ കണ്ടെത്തിയത്. സെക്ടര്‍ ഓഫീസറുടെ കൈയിലുള്ള റിസര്‍വ്വ് യന്ത ്രങ്ങളാണ് കണ്ടെത്തിയത്.
മുസഫർപൂർ മജിസ്ട്രേറ്റ് അവ്ദേശ് കുമാറിനാണ് നാല് ഇ.വി.എം യന്ത്രങ്ങളുടെ ചുമതലയുണ്ടാ യിരുന്നത്. പോളിങ് ബൂത്തിൽ നിന്ന് വരുന്നവഴി കാറിന്‍റെ ഡ്രൈവർ വോട്ട് ചെയ്യുന്നതിനായി തൊട്ടടുത്ത ബൂത്തിൽ പോയതിനെ തുടർന്ന് അവ്ദേശ് കുമാർ ഹോട്ടലിൽ ഇറങ്ങുകയായിരുന്നു. ഇതേതുടർന്നാണ് യന്ത്രങ്ങൾ ഹോട്ടലിൽ എത്തിയതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.
എന്നാല്‍ യന്ത്രങ്ങൾ ഹോട്ടലിലിലേക്ക് മാറ്റാൻ പാടില്ല. ഇതു ശ്രദ്ധയില്‍പ്പെട്ടവര്‍ ജില്ലാ മജിസ്‌ട്രേറ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ നടന്ന പരിശോധനയില്‍ വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു.
തകരാർ സംഭവിക്കുന്ന വോട്ടിങ് മെഷീനുകൾ മാറ്റുന്നതിനായി നൽകിയ റിസർവ് യന്ത്രങ്ങളാണ് കണ്ടെത്തിയതെന്ന് മുസഫർപൂർ ജില്ലാ മജിസ്ട്രേറ്റ് അലോക് രഞ്ജൻ ഘോഷ് പറഞ്ഞു.
ഇ.വി.എമ്മുകൾ മാറ്റി സ്ഥാപിച്ചതിന് ശേഷം അവ്ദേശ് കുമാർ രണ്ട് ബാലറ്റ് യൂണിറ്റ്,ഒരു കൺട്രോൾ യൂണിറ്റ്, രണ്ട് വിവിപാറ്റ് എന്നിവയുമായി ബൂത്തിൽ നിന്ന് മടങ്ങുകയായിരുന്നു. എന്നാൽ മെഷീനുകൾ ഹോട്ടൽ മുറിയിലേക്ക് മാറ്റുന്നത് നിയമ ലംഘനമാണ്. അതിനാൽ ഇക്കാര്യം അന്വേഷിക്കുമെന്നും രഞ്ജൻ ഘോഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.