Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഹോ..എ​ന്തൊരു മഹത്തായ...

'ഹോ..എ​ന്തൊരു മഹത്തായ സാമ്പത്തിക മന്ത്രം'; ഋഷി സുനകിനും മോദിക്കും പരീക്ഷിക്കാം; കെജ്രിവാളിനെ പരിഹസിച്ച് മുൻ ആപ്പ് നേതാവ്

text_fields
bookmark_border
Ex-AAP leader asks PM Modi to ‘sack economic advisors’ in jibe at Kejriwal
cancel

ന്യൂഡൽഹി: ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് മുൻ സഹപ്രവർത്തകൻ. സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം നോട്ടിൽ ഉൾപ്പെടുത്തണമെന്നാണ് കെജ്രിവാൾ പറഞ്ഞത്. ഇതിനെയാണ് മുൻ ആപ് നേതാവും മാധ്യമപ്രവർത്തകനുമായ അശുതോഷ് ട്വിറ്ററിലൂടെ ട്രോളിയത്.

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് തന്റെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നതിനുള്ള 'മഹത്തായ നിർദ്ദേശം' ആണ് കെജ്രിവാളിന്റേതെന്നും അശുതോഷ് ട്വിറ്ററിൽ കുറിച്ചു. 'ഹൊ എ​െന്താരു മഹത്തായ സാമ്പത്തിക മന്ത്രം... ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താൻ ഋഷി സുനകിന് ലഭിച്ച മികച്ച നിർദ്ദേശം. മോദി എല്ലാ സാമ്പത്തിക ഉപദേഷ്ടാക്കളെയും ഉടൻ പിരിച്ചുവിടണം. എന്നിട്ട് അദ്ദേഹത്തിന്റെ ഉപദേശം അനുസരിക്കുക. ഇന്ത്യ അഭിവൃദ്ധിപ്പെടും'-അശുതോഷ് ട്വീറ്റ് ചെയ്തു.

'സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നമ്മൾ ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എന്നാൽ, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം എന്നാണ് കെജ്രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞത്.

ഇന്ത്യൻ കറൻസി നോട്ടിൽ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിർത്തണം. മറുവശത്ത് ഗണേശ ഭഗവാന്‍റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തുകയാണെങ്കിൽ രാജ്യത്തിന് മുഴുവൻ അതിന്‍റെ അനുഗ്രഹമുണ്ടാകും. 85 ശതമാനം മുസ്ലിംകൾ ഉള്ള ഇന്തൊനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്‍റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കൾ -കെജ്രിവാൾ പറയുന്നു.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് കെജ്രിവാളിന്‍റെ പ്രസ്താവന. അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായാൽ ഗുജറാത്തിൽ നിന്ന് സൗജന്യ തീർഥാടനം ഒരുക്കുമെന്ന് അദ്ദേഹം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആം​ആ​ദ്മി പാ​ർ​ട്ടി ഗു​ജ​റാ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പ​ശു​സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​ന്നി​ന് 40 രൂ​പ വീ​തം ദി​നംപ്ര​തി ന​ൽ​കു​മെ​ന്ന് റാലിയിൽ പങ്കെടുത്ത് കെ​ജ്രി​വാ​ൾ പറഞ്ഞിരുന്നു.

കെജ്രിവാൾ ഹിന്ദുവിരുദ്ധനാണെന്ന വാദം ഉയർത്തിയാണ് ബി.ജെ.പി ഗുജറാത്തിൽ ആം ആദ്മി പാർട്ടിയെ നേരിടുന്നത്. ഇതിനെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ആം ആദ്മി തീരുമാനം. താൻ ഹിന്ദു വിരുദ്ധനല്ലെന്നും കംസന്‍റെ പിന്മുറക്കാരെ ഉന്മൂലനം ചെയ്യാൻ ഭഗവാൻ ശ്രീകൃഷ്ണൻ അയച്ചതാണ് തന്നെയെന്നും കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiArvind KejriwalRishi Sunak
News Summary - Ex-AAP leader asks PM Modi to ‘sack economic advisors’ in jibe at Kejriwal
Next Story