കേന്ദ്ര റിസർവ് പൊലീസിൽ 10 ശതമാനം വിരമിച്ച അഗ്നിവീറുകൾക്കായി സംവരണംചെയ്തു
text_fieldsന്യൂഡൽഹി: കേന്ദ്ര റിസർവ് പൊലീസിലെ 1.30 ലക്ഷത്തോളം ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ തസ്തികകളിലെ 10 ശതമാനം, വിരമിച്ച അഗ്നിവീറുകൾക്കായി സംവരണംചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അംഗീകരിച്ച തസ്തികകളിൽ 4667 എണ്ണം വനിതകൾക്കാണ്.
കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി പത്ത് ശതമാനം ഒഴിവുകൾ മുൻ അഗ്നിവീരന്മാർക്കായി സംവരണം ചെയ്യുമെന്ന് നോട്ടിഫിക്കേഷൻ പറയുന്നു.
21,700-69,100 രൂപയാണ് ശമ്പള സ്കെയിൽ. 60 ആണ് വിരമിക്കൽ പ്രായം. 18-23 വയസ്സുള്ളവർക്കാണ് അപേക്ഷിക്കാനർഹത. പട്ടികജാതി-വർഗത്തിന് അഞ്ചു വർഷവും ഒ.ബി.സിക്ക് മൂന്നു വർഷവും വയസ്സിളവുണ്ട്.
ഉയർന്ന പ്രായപരിധിയിൽ ആദ്യ ബാച്ച് മുൻ അഗ്നിവീറുകൾക്ക് അഞ്ചുവർഷവും പിന്നെയുള്ള ബാച്ചുകൾക്ക് മൂന്നു വർഷവും ഇളവുണ്ട്. 10ാം ക്ലാസാണ് അടിസ്ഥാന യോഗ്യത. ശാരീരിക ക്ഷമത പരിശോധനയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.