പൊള്ളാച്ചി ലൈംഗികാതിക്രമ കേസ്; എ.ഐ.എ.ഡി.എം.കെ യുവനേതാവടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ലൈംഗികാതിക്രമ കേസിൽ എ.ഐ.എ.ഡി.എം.കെ യുവനേതാവടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ. 2019ലെ പൊള്ളാച്ചി ൈലംഗികാതിക്രമ കേസിലാണ് സി.ബി.ഐയുടെ അറസ്റ്റ്.
കെ. അരുണാനന്ദമാണ് അറസ്റ്റിലായ നേതാവ്. ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ടതോടെ ഇയാളെ എ.ഐ.എ.ഡി.എം.കെ പുറത്താക്കിയിരുന്നു. പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രണ്ടുവർഷം പഴക്കമുള്ള കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. 2019ൽ ശബരീരാജൻ (റിശ്വാന്ത്), കെ. തിരുനവുക്കരസ്, എം. സതീഷ്, ടി. വസന്തകുമാർ, ആർ. മണി എന്നീ അഞ്ചുപേർ അറസ്റ്റിലായിരുന്നു.
19കാരിയായ യുവതിയെ കാറിനുള്ളിൽവെച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടങ്ങിയ അന്വേഷണത്തിൽ നിരവധി സ്ത്രീകളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. െപാള്ളാച്ചി ടൗണിലെ മാത്രം 50ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായാണ് കണ്ടെത്തൽ. സാമൂഹിക മാധ്യമങ്ങളിലൂെട പരിചയപ്പെട്ടശേഷം നേരിട്ട് കണ്ടുമുട്ടാൻ നിർബന്ധിക്കും. ഇത്തരത്തിൽ കണ്ടുമുട്ടിയ ചില സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയതായും പറയുന്നു.
തമിഴ്നാട് സർക്കാർ ആദ്യം സി.ബി.സി.ഐ.ഡിയെ ഏൽപ്പിച്ച കേസ് പിന്നീട് സി.ബി.െഎക്ക് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.