അഗസ്റ്റവെസ്റ്റ്ലാൻഡ് ഇടപാട്: എസ്.പി ത്യാഗിക്ക് ജാമ്യം
text_fieldsന്യൂഡൽഹി: മുൻ വ്യോമസേന തലവൻ എസ്.പി.ത്യാഗിക്ക് ഹെലികോപ്ടർ ഇടപാട് കേസിൽ ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ രാജ്യം വിട്ട് പോകാൻ ത്യാഗിക്ക് അനുമതിയില്ല. നേരത്തെ അഗസ്റ്റവെസ്ററ്ലാൻഡിന് അനുകൂലമായി സ്വന്തം പദവി ദുരുപയോഗം ചെയ്ത കേസിൽ ത്യാഗിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൗ കേസിലാണ് ത്യാഗിക്ക് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് സഞ്ചരിക്കാനായി 12 ഹെലികോപ്ടര്‍ വാങ്ങാനുള്ളതായിരുന്നു കരാര്‍. 6000 അടി ഉയരത്തില്‍ പറക്കല്‍ശേഷി ഉണ്ടാകണമെന്ന സാങ്കേതിക നിബന്ധന ഇടപാട് നടക്കുന്ന സമയത്ത് വ്യോമസേന മേധാവിയായിരുന്ന എസ്.പി. ത്യാഗി ഇടപെട്ട് 4500 അടിയായി കുറച്ച് അഗസ്റ്റവെസ്റ്റ്ലാന്‍ഡിന് കരാര്‍ കിട്ടാന്‍ വഴിയൊരുക്കിയെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടത്തെിയത്.
അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കമ്പനിയുടെ ഇടനിലക്കാരുമായി എസ്.പി. ത്യാഗിയും ബന്ധുക്കളായ സഞ്ജീവ് ത്യാഗി, രാജീവ് ത്യാഗി തുടങ്ങിയവരും പലകുറി കൂടിക്കാഴ്ച നടത്തിയെന്നും കോഴപ്പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നും സി.ബി.ഐ പറയുന്നു. കരാര്‍ തുകയുടെ 12 ശതമാനം വരുന്ന കോഴപ്പണം തുനീഷ്യന്‍ കമ്പനിയില്‍നിന്ന് മൊറീഷ്യസ് വഴി ഇന്ത്യയില്‍ ത്യാഗിയുടെ ബന്ധുക്കളിലേക്ക് എത്തിയെന്നും സി.ബി.ഐ അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.