Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുൻ അംബാസഡർ കത്യായനി ശങ്കർ ബാജ്​പേയ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel
Homechevron_rightNewschevron_rightIndiachevron_rightമുൻ അംബാസഡർ കത്യായനി...

മുൻ അംബാസഡർ കത്യായനി ശങ്കർ ബാജ്​പേയ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മുൻ നയതന്ത്ര ഉദ്യോഗസ്ഥനും പ്രമുഖ വിദ്യാഭ്യാസ ഉപദേശകനുമായിരുന്ന കത്യായനി ശങ്കർ ബാജ്​പേയ്​ (92) നിര്യാതനായി. ഞായറാഴ്​ച വൈകീട്ടായിരുന്നു അന്ത്യമെന്ന്​ കുടുംബം അറിയിച്ചു. 1952ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ പ്രവേശിച്ച ശങ്കർ ബാജ്​പേയ്​ യു.എസ്​, ചൈന, പാകിസ്​താൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായിരുന്നു​.

1970 മുതൽ 74 വരെ സിക്കിമിൽ രാഷ്​ട്രീയ കാര്യ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം സിക്കിം ഇന്ത്യയുടെ ഭാഗമായി മാറ്റുന്ന വേളയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്​. 1985ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ്​ ഗാന്ധി അമേരിക്കയിലേക്ക്​ ആദ്യ സന്ദർശനത്തിനായി പോകു​േമ്പാൾ ഇന്ത്യയുടെ അംബാസഡറായിരുന്നത്​ ബാജ്​പേയ്​ ആയിരുന്നു. 1965ൽ ഇന്ത്യ-പാക്​ യുദ്ധവേളയിലാണ്​ പാകിസ്​താനിൽ അംബാസഡറായി സേവനമനുഷ്​ഠിച്ചത്​.

നയതന്ത്ര ഉദ്യോഗസ്ഥൻ എന്നതിലുപരി രാജ്യം കണ്ട എക്കാലത്തേയും മികച്ച വിദ്യാഭ്യാസ ഉപദേശകരിൽ ഒരാളായിരുന്നു ശങ്കർ. 1986ൽ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ഇദ്ദേഹം കാലിഫോർണിയ സർവകലാശാല ഉൾപ്പെടെ ലോകത്തെ മികച്ച യൂനിവേഴ്​സിറ്റികളിൽ വിസിറ്റിങ്​ പ്രഫസറായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. 2008 മുതൽ 2010 വരെ ദേശീയ സുരക്ഷ ഉപദേഷ്​ടാവായിരുന്നു. 1928 മാർച്ച്​ 30ന്​ ജയ്​പൂരിലാണ്​ ജനനം. പിതാവ്​ ഗിരിജ ശങ്കർ ബാജ്​പേയിയും ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട്​ മക്കളുമുണ്ട്​. മരണത്തിൽ വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കർ അ​നുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambassadorcovid
News Summary - ex ambassador kathyani shankar bajpey passed away
Next Story