ബി.ജെ.പി പ്രതിഷേധ യോഗത്തിൽ മുൻ സൈനിക ഉദ്യോഗസ്ഥന്റെ പ്രകോപന പ്രസംഗം; വിവാദം
text_fieldsചെന്നൈ: ബി.ജെ.പി പ്രതിഷേധ പരിപാടിയിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ നടത്തിയ പ്രകോപന പ്രസംഗം വിവാദമായി. കൃഷ്ണഗിരിയിൽ വെള്ളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.എം.കെ കൗൺസിലറും മകനുമായി ഉണ്ടായ തർക്കത്തിനിടെ പ്രഭു(28) എന്ന സൈനികൻ കൊല്ലപ്പെട്ടിരുന്നു.
പ്രശ്നത്തിൽ ബി.ജെ.പി ഇടപെടുകയും ഫെബ്രുവരി 21ന് ചെന്നൈയിൽ പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ച മുൻ സൈനിക ഉദ്യോഗസ്ഥനായ കേണൽ ബി. പാണ്ഡ്യന്റെ പ്രസംഗമാണ് വിവാദമായത്. ഇന്ത്യൻ സൈന്യവുമായാണ് ഏറ്റുമുട്ടുന്നതെങ്കിൽ അത് തമിഴ്നാട് സർക്കാറിനോ സംസ്ഥാനത്തിനോ നല്ലതല്ല.
വിമുക്തഭടന്മാർ ബോംബുകളും തോക്കുകളും കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധരാണ്. ഈ ജോലി ചെയ്യാൻ തങ്ങളെ നിർബന്ധിക്കരുത്. -പാണ്ഡ്യൻ പറഞ്ഞു. ഈ പരാമർശങ്ങളെക്കുറിച്ച് പിന്നീട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഇത്തരം പെരുമാറ്റം തുടർന്നാൽ പറഞ്ഞതുപോലെ ചെയ്യുമെന്നും പാണ്ഡ്യൻ പറഞ്ഞു. പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.