താൻ ട്രാൻസ് മാനാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ, ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു
text_fieldsകൊൽക്കത്ത: മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയക്കൊരുങ്ങുന്നു. സുചേതന ഭാട്ടാചാര്യയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനാരുങ്ങുന്നത്. സുചേതൻ എന്നാണ് ഇവരുടെ പുതിയ പേര്.
താൻ പുരുഷനാണെന്ന് വർഷങ്ങൾക്ക് മുമ്പ് വളരെ ചെറുതായിരിക്കുമ്പോൾ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്ന് മുതൽ പൂർണ പുരുഷനാകാനുള്ള തയാറെടുപ്പുകൾ നടത്തുകയായയിരുന്നെന്നും സുചേതൻ പറഞ്ഞു.
നിയമോപദേശം തേടുകയും സൈക്യട്രിസ്റ്റുകളെ കണ്ട് കൗൺസിലിങ് ഉൾപ്പെടെയുള്ളവക്ക് വിധേയമാവുകയും ചെയ്തു. പുരുഷനാകാൻ വേണ്ട ശസ്ത്രക്രിയക്കുള്ള എല്ലാ ഒരുക്കങ്ങളും മെഡിക്കൽ സർട്ടിഫിക്കറ്റുകളും തയാറാക്കിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ സന്തതി ആണെന്നതുകൊണ്ട് മാത്രമാണ് ഇത് വാർത്തയാകുന്നത്. ഇത്തരം വാർത്തകൾ അറിയാൻ ജനങ്ങൾക്ക് നല്ല താത്പര്യമുണ്ടാകും. എന്നാൽ ഇതൊരു മോശം വാർത്തയല്ല. ഇതാരു വ്യക്തിപരമായ പ്രശ്നമായതിനാൽ അതിന് പ്രചാരണം നൽകുന്നതിന് മടിച്ചിരുന്നു. പ്രചാരണത്തിന് വേണ്ടിയല്ല ചെയ്തതെങ്കിലും നിർഭാഗ്യവശാൽ അങ്ങനെയാണ് സംഭവിച്ചത്. -സുചേതൻ പറഞ്ഞു.
താനെപ്പോഴും പുരുഷനാകാൻ ആഗ്രഹിച്ചിരുന്നുവെന്നും തന്റെ രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും സുചേതൻ വ്യക്തമാക്കി. 40 വയസുള്ള സുചേതൻ ട്രാൻസ് മാനാണെന്ന് തിരിച്ചറിഞ്ഞ് ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണ്.
തന്നെപ്പോലെ ട്രാൻസ്ജെൻഡേഴ്സായ നിരവധി ആളുകൾ തങ്ങളുടെ വ്യക്തിത്വം തുറന്നു പറയാനാകാതെ സമൂഹത്തിൽ നിന്ന് അപമാനവും സഹിച്ച് ജീവിക്കുന്നുണ്ട്. സമൂഹം അവരെ തിരിച്ചറിയാനും പിന്തുണ നൽകാനും തന്റെ തുറന്നു പറച്ചിൽ സഹായിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് സുചേതൻ കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.