Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Babul Supriyo
cancel
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി വിട്ട്​...

ബി.ജെ.പി വിട്ട്​ തൃണമൂലിലെത്തിയ ബാബൂൽ സുപ്രിയോ എം.പി സ്​ഥാനം രാജിവെച്ചു

text_fields
bookmark_border

ന്യൂഡൽഹി: ബി.ജെ.പി മുൻ നേതാവ്​ ബാബൂൽ സുപ്രിയോ ഔദ്യോഗികമായി എം.പി സ്​ഥാനം രാജിവെച്ചു. ബി.ജെ.പി വിട്ടതിന്​ ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.

ബി.ജെ.പി നേതൃത്വം ത​ന്നിൽ അർപ്പിച്ച വിശ്വാസത്തിന്​ നന്ദി പറഞ്ഞാണ്​ മുൻ കേന്ദ്രമന്ത്രി കൂടിയായ സുപ്രിയോയുടെ പടിയിറക്കം. 'ബി.ജെ.പിയുമായി ചേർന്ന്​ രാഷ്​ട്രീയ ജീവിതം ആരംഭിച്ചതിനാൽ എന്‍റെ ഹൃദയത്തിന്​ ​ഇപ്പോൾ ഭാരം അനുഭവപ്പെടുന്നു. അവർ എന്നിൽ വിശ്വാസം അർപ്പിച്ചിരുന്നു. പൂർണ ഹൃദയത്തോടെ രാഷ്​ട്രീയം ഉപേക്ഷിക്കുന്നു. പാർട്ടിയുടെ ഭാഗമല്ലെങ്കിൽ എനിക്ക്​ വേണ്ടി ഒരു സീറ്റും നിലനിർത്തരുതെന്ന്​ ഞാൻ ചിന്തിക്കുന്നു' ​-ലോക്​സഭ സ്​പീക്കർ ഓം ബിർലയുമായി നടത്തിയ കൂടിക്കാഴ്ചക്ക്​ ശേഷം സുപ്രിയോ പറഞ്ഞു.

ഔദ്യോഗികമായി എം.പി സ്​ഥാനം രാജിവെക്കുന്ന കാര്യം സുപ്രിയോ തന്നെ ട്വിറ്ററിലൂടെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബി.ജെ.പിയിൽ നിന്ന​േപ്പാൾ നേടിയ ലോക്​സഭ എം.പി സ്​ഥാനത്തിന്‍റെ യാതൊരു ആനുകൂല്യങ്ങളും ഇപ്പോൾ ബി.ജെ.പിയുടെ ഭാഗമല്ലാത്തതിനാൽ ആവശ്യമില്ലെന്ന്​​ സുപ്രിയോ ട്വിറ്ററിൽ കുറിച്ചു. പശ്​ചിമബംഗാളിൽ മമത ബാനർജി അധികാരം പിടിച്ചതിന്​ ശേഷം തൃണമൂൽ കോൺഗ്രസിലെത്തിയ അഞ്ചാമത്തെ ബി.ജെ.പി നേതാവാണ്​ ബാബുൽ സുപ്രിയോ. മറ്റ്​ നാല്​ പേരും ബി.ജെ.പി എം.എൽ.എമാരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressBabul SupriyoBJP
News Summary - Ex BJP leader Babul Supriyo formally resigns as MP
Next Story