2002ൽ പാഠം പഠിപ്പിച്ചെന്ന പരാമർശം; അമിത് ഷാക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമുഖർ
text_fieldsന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അമിത് ഷായുടെ പരാമർശത്തിനെതിരെ നടപടിയെടുക്കാൻ മുൻ ബ്യൂറോക്രാറ്റുകളും അവകാശ പ്രവർത്തകരും തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. 2002ൽ കലാപകാരികളെ എങ്ങനെ പാഠം പഠിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസ്താവന പരിശോധിക്കണമെന്ന് മുൻ ഉന്നത ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവർത്തകരും തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.
മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന നിലയിൽ ഇത്തരം "വിഭജനകരമായ ഉദ്‌ബോധനങ്ങൾ" അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ട അവർ വിഷയത്തിൽ അന്വേഷണവും ആവശ്യമായ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ഐ.എ.എസ് ഓഫിസർ ഇ.എ.എസ് ശർമയാണ് ആദ്യമായി ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. സാമൂഹിക പ്രവർത്തകനും അക്കാദമീഷ്യനുമായ ജഗദീപ് ഛോകറും സമാന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.