Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്ഗഡ്...

ഛത്തീസ്ഗഡ് മുൻമന്ത്രിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
Suicide
cancel

ചത്തീസ്ഗഢ് മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്‍റെ വസതിയിലാണ് രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിരണ്ടുകാരനായ ഭാട്ടിയയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗനമം.

എങ്കിലും മരണം ആത്മഹത്യയാണോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ നിന്ന് ആത്മഹത്യ ക്കുറിപ്പ് കണ്ടെത്തിയോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഭാട്ടിയക്ക് മാര്‍ച്ചില്‍ കോവിഡ് ബാധിച്ചിരുന്നു.കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ ഭാട്ടിയയെ ഗുരുതരമായി ബാധിച്ചിരുന്നതായി പറയപ്പെടുന്നു. ഖുജി നിയമസഭാമണ്ഡലത്തില്‍ നിന്നും മൂന്നുതവണ എം.എൽ.എയായി ഭാട്ടിയ തെരഞ്ഞെടുക്കപ്പെട്ടു. ചത്തീസഗഢില്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി മന്ത്രിസഭയില്‍ വാണിജ്യവ്യവസായ സഹമന്ത്രിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinder Pal Singh Bhatia
News Summary - Ex-Chhattisgarh minister found dead at home
Next Story