വ്യാജ സത്യവാങ്മൂലം; അജിത് ജോഗിയുടെ മകൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗി വ്യാജ സത്യവാങ്മൂലം നൽകിയ കേസിൽ അറസ്റ്റിൽ. ബിലാസ്പൂറിലെ വസതിയിൽ നിന്നാണ് അമിത് ജോഗിയെ അറസ്റ്റു ചെയ്തത്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അമിത് ജോഗി ജനന സമയം, സ്ഥലം, ജാതി എന്നീ വിവരങ്ങൾ തെറ്റായി നൽകിയെന്നതാണ് കേസ്. ബി.ജെ.പി നേതാവായ സമീറ പൈക്ര നൽകിയ പരാതിയിലാണ് നടപടി. 2013ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മർവാഹി മണ്ഡലത്തിൽ നിന്ന് അമിത് ജോഗിയുടെ എതിർ സഥാനാർഥിയായി മത്സരിച്ചത് സമീറയായിരുന്നു.
സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനെതിരെ സമീറ ഹൈകോടതിയെ സമീപിച്ചെങ്കിലും നിയമസഭയുടെ കാലാവധി തീർന്നതിനാൽ കേസ് പരിഗണിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് പരാതി പൊലീസിന് കൈമാറുകയായിരുന്നു.
1978 ൽ ഛത്തിസ്ഗഢിലെ സർബെഹേര ഗൗറേല ഗ്രാമത്തിൽ ജനിച്ചതെന്നാണ് സത്യവാങ് മൂലത്തിൽ അമിത് ജോഗി എഴുതിയിരുന്നത്. എന്നാൽ 1977 ൽ ടെക്സാസിലാണ് ജോഗി ജനിച്ചതെന്ന് പരാതിയിൽ സമീറ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.