മുഖ്യമന്ത്രിയും മന്ത്രിയുമായ പല നേതാക്കളും ഇ.ഡിയെ ഭയന്ന് ബി.ജെ.പിയിലേക്ക് ഓടുകയാണ് - മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുകയും പാർട്ടി ടിക്കറ്റിൽ മത്സരിച്ച് മുഖ്യമന്ത്രിയും മന്ത്രിയുമായ പല നേതാക്കളും ഇ.ഡിയെ ഭയന്ന് ബി.ജെ.പിയിലേക്ക് ഓടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പിൽ വിജയിച്ച പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഇതിന് കാരണം തന്റെ പാർട്ടിയിലെ ചില നേതാക്കൾ പാർട്ടി തത്വങ്ങൾ ശരിയായ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ തത്വങ്ങളെ പിന്തുണക്കുക. കോൺഗ്രസിലായിരുന്ന പലരും, പാർട്ടിയുടെ കീഴിൽ നിന്ന് വളർന്നു. മന്ത്രിയും മുഖ്യമന്ത്രിയും വരെയായി. ഇന്ന് അവരെല്ലാം ബി.ജെ.പിയിലേക്ക് ഓടുകയാണ്. ആരെയാണ് അവർ ഭയപ്പെടുന്നത്. ഇ.ഡി അവരെ ഭയപ്പെടുത്തുന്നു, മോദി ഭയപ്പെടുന്നു. പല സംസ്ഥാനങ്ങളിലും അവർ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു, ഖാർഗെ പറഞ്ഞു.
മുൻ മന്ത്രിമാരടക്കം നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്ന് തൂടുമാറുന്നതിനിടെയാണ് ഖാർഗെയുടെ പരോക്ഷ വിമർശനം. രാജ്യസഭ ചെയർമാൻ്റെ ഓഫീസിൽ വെച്ച് നടന്ന മോദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇനിയും എത്ര കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് കൂടുമാറ്റാനാണ് മോദി.യുടെ തീരുമാനമെന്ന് ചോദിച്ചൂവെന്നും ഖാർഗെ പറഞ്ഞു. 91കാരനും മതനിപേക്ഷകനുമെന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ട ദേവ ഗൗഡപോലു ബി.ജെ.പി വെറുതെവിട്ടില്ല. കർണാടക രാജ്യസഭ എം.പി പറഞ്ഞതുപോലെ ജനങ്ങളെ ഒന്നോ രണ്ടോ തവണ കബളിപ്പിക്കാൻ ആയേക്കാം, മൂന്നാമതൊരിക്കലും അത് സാധിക്കില്ലെന്നും ഖാർഗെ പറഞ്ഞു. വരും തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും ഇല്ലാത്തപക്ഷം രാജ്യത്ത് ജനാധിപത്യമോ ഭരണഘടനയോ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.