ബി.ജെ.പി എം.പിയെ മർദിച്ചു, വസ്ത്രം കീറി; കോൺഗ്രസ് നേതാവടക്കമുള്ളവർക്കെതിരെ കേസ്
text_fieldsപ്രതാപ്ഗഡ്: ബി.ജെ.പി എം.പി സംഘം ലാൽ ഗുപ്തക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. കോൺഗ്രസ് മുൻ എം.പി പ്രമോദ് തിവാരിയുടെ നേതൃത്വത്തിലാണ് തനിക്കെതിെര ആക്രമണം നടന്നതെന്ന് സംഘം ലാൽ ഗുപ്ത ആരോപിച്ചു.
പ്രമോദ് തിവാരിയും മകളും എം.എൽ.എയുമായ ആരാധന മിശ്രയും അടക്കമുള്ള 27 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗരീബ് കല്യാൺ മേളയിൽ പങ്കെടുക്കാനായി എത്തിയപ്പോൾ പ്രമോദ് തിവാരിയും മകളും അടക്കമുള്ളവർ മുദ്രാവാക്യം വിളിക്കുകയും അക്രമിക്കുകയുമായിരുന്നെന്ന് സംഘം ലാൽ മിശ്ര പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ബി.ജെ.പി പ്രവർത്തകർക്കും 12 ഓളം വാഹനങ്ങൾക്കും കേടുപറ്റിയതായും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പ്രമോദ് തിവാരി തയ്യാറായിട്ടില്ലെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.