Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത് മുൻ...

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

text_fields
bookmark_border
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല
cancel

അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് ബി.ജെ.പി സ്ഥാനാർഥികളെ പിന്തുണക്കാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരുടേയും പിന്തുണയോടെ താൻ അഞ്ച് വർഷം സംസ്ഥാനം ഭരിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഉത്തരവാദിത്തം പുതിയ പാർട്ടി പ്രവർത്തകർക്കാണ് നൽകിയിരിക്കുന്നത്. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഇതുസംബന്ധിച്ച് പാർട്ടിക്ക് കത്ത് നൽകിയിട്ടുണ്ട്. പാർട്ടി സ്ഥാനാർഥി ആ​രാണെങ്കിലും അയാളെ വിജയിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നും വിജയ് രൂപാണി പറഞ്ഞു.

മുതിർന്ന ബി.ജെ.പി എം.എൽ.എ ഭൂപേന്ദ്രസിൻ ചുഡാസ്മയും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇക്കാര്യം പാർട്ടിയെ അറിയിച്ചു. ഒമ്പത് തവണ തെരഞ്ഞെടുപ്പിൽ ജയിച്ചു. മറ്റ് പ്രവർത്തകർക്ക് കൂടി അവസരം ലഭിക്കണമെന്നാണ് ത​ന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay rupaniGujarat elections 2022
News Summary - Ex-Gujarat CM Vijay Rupani, his former Cabinet ministers opt out of state polls
Next Story