ബി.ജെ.പിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ ഗുജറാത്ത് മുൻ മന്ത്രി കോൺഗ്രസിൽ
text_fieldsഅഹമദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ജയ് നാരായൻ വ്യാസ് കോൺഗ്രസിൽ ചേർന്നു. അഹമദാബാദിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടി അംഗത്വം നൽകി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ചടങ്ങിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. മകൻ സമീർ വ്യാസയും പാർട്ടിയിൽ ചേർന്നിട്ടുണ്ട്.
32 വർഷമായി തന്‍റെ വീടായിരുന്ന പാർട്ടി വിടേണ്ടിവന്നതിൽ വിഷമമുണ്ടെന്നും എന്നാൽ മറ്റൊരു നേതാവിനെ വളരാൻ അനുവദിക്കാത്ത രണ്ട് ആൽമരങ്ങൾ ബി.ജെ.പിയിലുണ്ടെന്നും ജയ് നാരായൻ വ്യാസ് അഹമദാബാദിൽ പറഞ്ഞു. നവംബർ അഞ്ചിനാണ് 75 കാരനായ ജയ് നാരായൻ വ്യാസ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. ഗുജറാത്തിൽ നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരിക്കെ മന്ത്രിസഭയിലെ അംഗമായിരുന്നു അദ്ദേഹം.
ബി.ജെ.പിയിൽ പരാതിക്കാരന്‍റെ റോളിൽ നിന്ന് മടുത്തുഎന്ന് ആരോപിച്ചാണ് അദ്ദേഹം പാർട്ടിവിട്ടത്. 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ഒന്ന്, അഞ്ച് തിയതികളിലായാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.