ഗോവ മുൻ ആരോഗ്യമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsപനാജി: ഗോവ മുൻ ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് അമോൻകർ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. ജൂൺ അവസാന വാരം ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മഡ്ഗാവിലെ ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആരോഗ്യനില വഷളായതിനെ തുടർന്ന് മരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുകയായിരുന്നു.
അണുബാധ കണ്ടെത്തിയതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിെൻറ ആരോഗ്യനില മോശമായിരുന്നു. അമോൻകറിെൻറ മരണം ഏറെ വേദനിപ്പിക്കുന്നതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ട്വീറ്റ് ചെയ്തു. മുൻമന്ത്രിയുടെ മരണത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അനുശോചനം രേഖപ്പെടുത്തി.
രണ്ടുതവണ ഗോവ ബി.ജെ.പി അധ്യക്ഷൻ കൂടിയായിരുന്ന അമോൻകർ 1999 ലാണ് ഗോവ നിയമസഭയിൽ അംഗമാകുന്നത്. ഫ്രാൻസിസ്കോ സർദിൻഹ മന്ത്രിസഭയിലും മനോഹർ പരീക്കറിെൻറ ആദ്യ മന്ത്രിസഭയിലും ഇദ്ദേഹം അംഗമായി. ആരോഗ്യം, തൊഴിൽ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.