വായ്പ തട്ടിപ്പ്; ദീപക് കൊച്ചാർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വായ്പ തട്ടിപ്പുകേസിൽ ബിസിനസുകാരനും ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ സി.ഇ.ഒ ചന്ദ കൊച്ചാറിെൻറ ഭർത്താവുമായ ദീപക് കൊച്ചാർ അറസ്റ്റിൽ. തിങ്കളാഴ്ച ഉച്ച മുതൽ ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഐ.സി.ഐ.സി.ഐ ബാങ്ക് വിഡിയോകോൺ ഗ്രൂപ്പിന് അനധികൃത വായ്പ അനുവദിച്ച കേസിലാണ് അറസ്റ്റ്. അനധികൃത വായ്പ തട്ടിപ്പുകേസിൽ ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ, വിഡിയോകോൺ ഗ്രൂപ്പ് തലവൻ വേണുഗോപാൽ ധൂത്ത് എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് വിഡിയോകോൺ ഗ്രൂപ്പിന് 1875 കോടി രൂപ അനധികൃതമായി വായ്പ നൽകിയെന്ന കണ്ടെത്തലിെന തുടർന്നാണ് അറസ്റ്റെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. വേണുഗോപാൽ ധൂത്തും ദീപക് കൊച്ചാറും തമ്മിൽ വ്യവസായ പങ്കാളിത്തം ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.
കൂടാതെ ദീപക് കൊച്ചാറിെൻറ ഇടപെടൽ മൂലമാണ് ചന്ദ കൊച്ചാർ വിഡിയോകോൺ ഗ്രൂപ്പിന് വായ്പ അനുവദിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.വിഡിയോകോണിെൻറ തന്നെ മറ്റു സഹ കമ്പനികൾക്കും വായ്പ അനുവദിച്ചതിനെതിരെയും അേന്വഷണം നടക്കുന്നുണ്ട്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.ഐയും കേസുകളിൽ സ്വതന്ത്ര്യമായി അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ചന്ദ കൊച്ചാർ സി.ഇ.ഒ ആയിരുന്ന കാലയളവായ ജൂൺ 2009 മുതൽ ഒക്ടോബർ 2011 വരെ 1875 കോടിയുടെ ആറു വായ്പകൾ അനധികൃതമായി അനുവദിച്ചെന്ന് കണ്ടെത്തിയിരുന്നു. 2012ൽ ഈ വായ്പകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഐ.സി.ഐ.സി.ഐ ബാങ്കിന് 1730 കോടിയുടെ നഷ്ടം നേരിട്ടതായും സി.ബി.ഐ വ്യക്തമാക്കിയിരുന്നു. ചന്ദ കൊച്ചാറിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നതോടെ സി.ഇ.ഒ പദവി അവർ രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.