ഉച്ചഭാഷിണി വിവാദം; ശ്രീരാമസേന തലവനെ അറസ്റ്റ് ചെയ്യണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി
text_fieldsബംഗളൂരു: കർണാടകയിൽ ഉച്ചഭാഷിണി വിവാദത്തിന് തുടക്കമിട്ട ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനെ അറസ്റ്റ് ചെയണമെന്ന് ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുന്ന മുത്തലിക്കിനെപ്പോലുള്ളവർക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഉച്ചഭാഷിണിവിവാദത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിൽ വായിക്കുന്നതിലൂടെ ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്ന് കുമാരസ്വാമി പറഞ്ഞു. താന്‍ ദിവസവും ഹനുമാൻ ചാലിസ വായിക്കാറുണ്ടെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ അത് മാറ്റാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ഈ പ്രശ്നത്തെ ഗാരവമായി പരിഗണിക്കുകയും സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചഭാഷിണിയിൽ ഹനുമാന്‍ ചാലിസ വായിക്കുന്നതിന് പകരം വിലക്കയറ്റത്തിനും ഇന്ധനവില കുതിച്ചുയരുന്നതിനുമെതിരെ സംഘടനകൾ ശബ്ദമുയർത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് കഴിഞ്ഞ വർഷത്തെ വിള ഇൻഷുറൻസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സാധാരണക്കാരും സംഘടനകളും ഇതിനകം തന്നെ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച പുലർച്ചെ ബെലഗാവിയിൽ മുസ്ലിം പള്ളിയിൽ നിന്ന് ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചഭാഷിണിയിൽ ശ്രീരാമസേന പ്രവർത്തകർ ഹനുമാൻ ചാലിസ വായിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.