Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right110 കോടിയുടെ ബാങ്ക്​...

110 കോടിയുടെ ബാങ്ക്​ വായ്​പ തട്ടിപ്പ്​: മാരുതി മുൻ എം.ഡി. ജഗ്​ദീഷ്​ ഖട്ടാറിനെതിരെ സി.ബി.ഐ കേസ്​

text_fields
bookmark_border
110 കോടിയുടെ ബാങ്ക്​ വായ്​പ തട്ടിപ്പ്​: മാരുതി മുൻ എം.ഡി. ജഗ്​ദീഷ്​ ഖട്ടാറിനെതിരെ സി.ബി.ഐ കേസ്​
cancel

ന്യൂഡൽഹി: 110 കോടിയുടെ ബാങ്ക്​ വായ്​പ തട്ടിപ്പിന്​ മാരുതി ഉദ്യോഗ്​ മുൻ മാനേജിങ്​ ഡയറകട്​ർ ജഗ്​ദീഷ്​ ഖട്ടാറിനെതിരെ സി.ബി.ഐ കേസെടുത്തു.

പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ ത​​െൻറ കമ്പനിയായ കാർനേഷൻ ഓ​ട്ടോ ഇന്ത്യ ലിമിറ്റഡിനുവേണ്ടിയെടുത്ത വായ്​പ തിരിച്ചടക്കാത്തത്​ മൂലം ബാങ്കിന്​ 110 കോടിയുടെ നഷ്​ടമുണ്ടായെന്ന്​ ഖട്ടാറിനെതിരെ സി.ബി.​െഎ സമർപ്പിച്ച എഫ്​.ഐ.ആറിൽ പറയുന്നു. 1993 മുതൽ 2007 വരെ മാരുതി ഉദ്യോഗ്​ ലിമിറ്റഡിൽ ഉദ്യോഗസ്​ഥനായിരുന്ന ഖട്ടാർ മാനേജിങ്​ ഡയറക്​ടർ ആയിട്ടാണ്​ വിരമിച്ചത്​.

വിരമിച്ച ശേഷമാണ്​ 2009ൽ കാർനേഷൻ എന്ന കമ്പനി സ്​ഥാപിക്കുന്നതും 170 കോടി രൂപ ബാങ്ക്​ വായ്​പ എടുക്കുന്നതും. തിരിച്ചടവ്​ മുടങ്ങിയതിനെ തുടർന്ന്​ പഞ്ചാബ്​ നാഷണൽ ബാങ്ക്​ വഞ്ചനാക്കേസ്​ നൽകിയ സഹാചര്യത്തിലാണ്​ സി.ബി.ഐ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBI casebank fraud caseJagdish Khattar case
News Summary - Ex-Maruti MD Jagdish Khattar booked for Rs 110 crore bank loan fraud: CBI -India news
Next Story