പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച: പഞ്ചാബ് മുൻ പൊലീസ് മേധാവിക്കെതിരെ നടപടി
text_fieldsന്യൂഡൽഹി: 2022 ജനുവരിയിൽ പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ അന്നത്തെ പൊലീസ് മേധാവിക്കെതിരെ അച്ചടക്ക നടപടി. സുരക്ഷാ വീഴ്ചയുണ്ടായതിൽ മുൻ ഡി.ജി.പി എസ്. ചതോപാധ്യായയെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യും.
വിരമിച്ച ചതോപാധ്യായക്ക് പുറമെ അന്നത്തെ, ഫിറോസ്പുർ ഡി.ഐ.ജി ഇന്ദർബിർ സിങ്, എസ്.എസ്.പി ഹർമൻദീപ് സിങ് എന്നിവർക്കെതിരെയും പിഴ ഉൾപ്പെടെ അച്ചടക്കനടപടികൾ സ്വീകരിക്കും.
സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ വിശദീകരണം തേടിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാറിന്റെ നടപടി.
2022 ജനുവരിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ പ്രതിഷേധക്കാർ റോഡ് തടസപ്പെടുത്തിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി മേൽപ്പാലത്തിൽ 15-20 മിനുട്ട് കുടുങ്ങിക്കിടന്നു. ഈ സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.