തെലങ്കാന മന്ത്രിയുടെ പേഴ്സനൽ സെക്രട്ടറിയായി ആൾമാറാട്ടം; ലക്ഷങ്ങൾ തട്ടിയ മുൻ രഞ്ജി താരം പിടിയിൽ
text_fieldsഹൈദരാബാദ്: കോർപറേറ്റ് കമ്പനികളടക്കം ഒമ്പതോളം സ്ഥാപനങ്ങളെ ആൾമാറാട്ടം നടത്തി വഞ്ചിച്ച കേസിൽ മുൻ രഞ്ജി ക്രിക്കറ്റ് താരം ബി. നാഗരാജു അറസ്റ്റിലായി.
തെലങ്കാന ഐ.ടി മന്ത്രി കെ.ടി. രാമറാവുവിന്‍റെ പേഴ്സണൽ സെക്രട്ടറിയെന്ന വ്യജേന ഒമ്പതിലധികം കമ്പനികളെയാണ് ഇയാൾ പറ്റിച്ചത്.
2014-15 കാലയളവിൽ ആന്ധ്രക്കായി രഞ്ജി കളിച്ച ബി. നാഗരാജു രാമറാവുവിന്‍റെ പേഴ്സണൽ സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തി കമ്പനികൾ, കോർപറേറ്റ് ആശുപത്രികൾ, വിദ്യാഭ്യാസ്സ്ഥാപനങ്ങൾ എന്നിവയിലേക്ക് വിളിക്കുകയായിരുന്നു.
രാമറാവു ഉടൻ തന്നെ മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്നും ഇതിന്‍റെ ഭാഗമായി സ്റ്റേഡിയത്തിൽ പരസ്യ ബോർഡ് വെക്കാനും സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പരസ്യം നൽകാനുമായി ഇവരോട് പണം ആവശ്യപ്പെട്ടതായാണ് പരാതി.
ഇപ്രകാരം 39,22,400 രൂപ ഇയാൾ കൈക്കലാക്കി. മുമ്പ് 10 കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയെങ്കിലും ഇയാൾ സ്വഭാവം മാറ്റിയില്ല.
തെലങ്കാന മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര റാവുവിന്‍റെ മകനും തെലങ്കാന രാഷ്ട്ര സമിതിയുടെ വർക്കിങ് പ്രസിഡന്‍റുമാണ് രാമറാവു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.