Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹപ്രവർത്തകക്കു നേരെ...

സഹപ്രവർത്തകക്കു നേരെ ലൈംഗികാതിക്രമം: തമിഴ്നാട് മുൻ ഡി.ജി.പി രാജേഷ് ദാസിന് മൂന്നുവർഷം തടവ്

text_fields
bookmark_border
Rajesh Das, Ex Tamil Nadu DGP
cancel

ചെന്നൈ: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് മുൻ ഡി.ജി.പി രാജേഷ് ദാസിനെ മൂന്നുവർഷം തടവിന് ശിക്ഷിച്ചു. വില്ലുപുരം കോടതിയാണ് ശിക്ഷ വിധിച്ചത്. വനിത ഐ.പി.എസ് ഉദ്യോഗസ്ഥ​​​ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിനെ തുടർന്ന് രാജേഷ് ദാസിനെ സർവീസിൽ നിന്ന് സസ്​പെൻഡ് ചെയ്തിരുന്നു.

രാജേഷ് ദാസിനെതിരെ 2021 ഫെബ്രുവരിയിലാണ് വനിത ഐ.പി.എസ് ഉദ്യോഗസ്ഥ പരാതി നൽകിയത്. ക്രമസമാധാന ചുമതലയുള്ള സ്​പെഷ്യൽ ഡി.ജി.പി ആയിരുന്നു രാജേഷ് ദാസ്. മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ സുരക്ഷയൊരുക്കുന്നതിനിടെ മുതിർന്ന ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് എ.ഐ.എ.ഡി.എം.കെ സർക്കാർ ഇയാളെ സസ്​പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ആറംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരടക്കം 68 പേരുടെ മൊഴി പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിരുന്നു. രാജേഷ് ദാസിന് അപ്പീൽ നൽകാമെന്നും ജാമ്യത്തിന് ശ്രമിക്കാമെന്നും പ്രോസിക്യൂഷൻ സംഘം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduRajesh Das
News Summary - Ex Tamil Nadu top cop Rajesh Das convicted for sexually harassing woman officer
Next Story