Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നുമക്കളെയും...

മൂന്നുമക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ടെക്കി അറസ്​റ്റിൽ

text_fields
bookmark_border
arrest 14.07.2019
cancel

ന്യൂഡൽഹി: ഗാസിയാബാദിൽ ഭാര്യയെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തി ഒളിവിൽ പോയ ടെക്കി അറസ്​റ്റിൽ. ഉടുപ്പി പൊലീസി​​െൻറ സഹകരണത്തോടെ കർണാടകയിൽ നിന്നാണ്​ പ്രതി സുമിത്​ കുമാറിനെ അറസ്​റ്റു ചെയ്​തത്​. ഗാസിയാബാദിലെ ഇന്ദിരപുരത്തെ വസതിയിൽ ​വെച്ച്​ ഏപ്രിൽ 21 നാണ്​ സുമിത്​ കുമാർ ഭാര്യയെയും മക്കളെയും കുത്തികൊന്നത്​. 32 കാരിയായ ഭാര്യക്കും അഞ്ചുവയസ​ും നാലു വയസുള്ള ഇരട്ടകുട്ടികൾക്കും മയക്കുമരുന്ന്​ കലക്കിയ പാനീയം നൽകി ശേഷം കുത്തി​കൊലപ്പെടുത്തുകയായിരുന്നു.

കൃത്യത്തിനുശേഷം ഡൽഹി വിട്ട സുമിത്​ കുടുംബാംഗങ്ങളുള്ള വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പിൽ കുറ്റസമ്മതം നടത്തുന്ന വിഡിയോ പങ്കുവെച്ചു. ശേഷം ഭാര്യാസഹോദരനെ വിളിച്ച്​ കൊലപാതകം നടത്തിയെന്ന്​ പറയുകയും ചെയ്​തു. തുടർന്ന്​ പൊലീസ്​ എത്തി മൃതദേഹങ്ങൾ മാറ്റുകയായിരുന്നു. കൃത്യം നടന്ന്​ 22 മണിക്കൂറുകൾക്ക്​ ശേഷമാണ്​ മൃതദേഹം കണ്ടെട​ുത്തത്​.

സുമിത്​ ബംഗളൂരുവിലെ ഐ.ടി കമ്പനിയിലാണ്​ ജോലി ചെയ്​തിരുന്നത്​. ലഹരിക്ക്​ അടിമയായിരുന്ന ഇയാളെ ജനുവരിയിൽ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടിരുന്നു. ജോലി ഇല്ലാത്തതിനാൽ കടുത്ത സാമ്പത്തിക ഞെരുക്കമാണ്​ അനുഭവിച്ചിരുന്നതെന്നും അതു​കൊണ്ടാണ്​ കൊലപാതകം നടത്തിയതെന്നുമാണ്​ പ്രതി മൊഴി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestedWhastAppTechnology News
News Summary - Ex-Techie Who Confessed On WhastApp To Killing Wife, 3 Children Arrested- India news
Next Story