'അപമാനകരം, ബാലാസാഹെബ് താക്കറെയുടെ മകന് എങ്ങനെ ഇത്തരം പരാമർശങ്ങൾ നടത്താനാകും'; ഉദ്ധവ് താക്കറെയുടെ പരാമർശത്തെ വിമർശിച്ച് മുൻ കേന്ദ്ര മന്ത്രി
text_fieldsമുംബൈ: രാമക്ഷേത്രം ഉദ്ഘാടനത്തിന് പിന്നാലെ ഗോധ്രക്ക് സമാനമായ കലാപമുണ്ടാകുമെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രവി ശങ്കർ പ്രസാദ്. താക്കറെയുടെ പരാമർശം അപമാനകരമാണെന്നും ബാലാസാഹെബ് താക്കറെയുടെ മകന് എങ്ങനെ ഇത്തരം പരാമർശങ്ങൾ നടത്താനാകുമെന്നും രവി ശങ്കർ പറഞ്ഞു.
" രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞാൽ രാജ്യത്ത് ഗോധ്ര പോലെ ഒരു കലാപമുണ്ടാകുമെന്നാണ് ഉദ്ധവ് താക്കറെ പറയുന്നത്. ഇതിന്‍റെ അർത്ഥമെന്താണ്? ബാലാസാഹെബ് താക്കറെയുടെ മകനാണോ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്? രാമക്ഷേത്ര സമരത്തിൽ ബാലാസാഹെബ് താക്കറെയാണ് പുതിയ ഉയരങ്ങൾ കാണിച്ചുതന്നതും ധൈര്യം കാണിച്ചിരുന്നതും. അദ്ദേഹത്തിന്‍റെ മകനാണോ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്? ഇത് വളരെ അപമാനകരവും വേദനാജനകവുമാണ്" - രവി ശങ്കർ പറഞ്ഞു.
സർക്കാരിന് നിരവധി ജനങ്ങളെ ട്രക്കിലോ, കാറുകളിലോ ബസുകളിലോ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കാനാകും. അവരുടെ മടക്കയാത്രയിൽ ഗോധ്ര പോലെ ഒരു ദുരന്തവും ഒളിഞ്ഞിരിപ്പുണ്ടാകാം" എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമർശം. 2002ലായിരുന്നു 59കർസേവകരുടെ മരണത്തിനിടയാക്കിയ ഗോധ്ര ട്രെയിൻ കലാപം നടക്കുന്നത്. ഇത് പിന്നീട് ഗുജറാത്ത് കലാപത്തിലേക്ക് വഴിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.