Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Arrest
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പി​ ടെറ്റ്​ 2021...

യു.പി​ ടെറ്റ്​ 2021 ചോദ്യപേപ്പർ ചോർച്ച; പരീക്ഷ കൺട്രോളർ അറസ്റ്റിൽ

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിൽ അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ലഖ്​നോ പരീക്ഷ കൺട്രോളർ അറസ്റ്റിൽ. ചോദ്യപേപ്പർ ചോർന്ന സംഭവം അന്വേഷിക്കാൻ യു.പി പൊലീസ്​ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

നവംബർ 28നായിരുന്നു യു.പി​ ടെറ്റ്​ 2021 പരീക്ഷ. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന്​ പരീക്ഷ റദ്ദാക്കി. മധുര, ഗാസിയാബാദ്​, ബുലന്ദേശ്വർ എന്നിവിടങ്ങളിലെ വിവിധ വാട്​സ്​ആപ്​ ഗ്രൂപ്പുകളിലൂടെ ചോദ്യപേപ്പർ പ്രചരിച്ചിരുന്നു.

തുടർന്ന്​ യു.പി സർക്കാറിന്‍റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. അ​േന്വഷണത്തിനിടെ ഇതുവരെ 30 ഓളം പേരെ അറസ്റ്റ്​ ചെയ്​തു. പിടിയിലായവരിൽ അധ്യാപകരും ഉൾപ്പെടും.

ശനിയാഴ്ച രാത്രിയാണ്​ പരീക്ഷ ചോദ്യപേപ്പർ ചോർന്നത്​. ഡൽഹിയിലാണ്​ ചോദ്യപേപ്പറിന്‍റെ പ്രിന്‍റിങ്​. ട്രഷറിയിൽ എത്തിക്കുന്നതിന്​ മുമ്പ്​ ചോദ്യപേപ്പർ ചോർന്നോ എന്നതിലാണ്​ അ​േന്വഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestUPTETExamination controller
News Summary - Examination controller held in UPTET question paper leak case
Next Story