Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതേജ് ബഹാദൂറിൻെറ പത്രിക...

തേജ് ബഹാദൂറിൻെറ പത്രിക തള്ളിയ തീരുമാനം പരിശോധിക്കണമെന്ന് സുപ്രിംകോടതി

text_fields
bookmark_border
tej-bahadur-yadav
cancel

ന്യൂഡൽഹി: വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്ന മുൻ സെനികൻ തേജ് ബഹാദൂറിൻെറ പത്രിക തള്ളിയ ത ീരുമാനം മെയ് ഒമ്പതിനകം പരിശോധിക്കാൻ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകി. നാമനിർദേശ പത്രിക തള്ളിയത ിനെതിരെ തേജ്​ ബഹാദൂർ യാദവ്​ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി വിധി.

ജനപ്രാതിനിധ്യ നിയമം അനുസരിച്ച്​ അച്ചടക്ക നടപടിക്ക്​ വിധേയനായ സർക്കാർ ഉദ്യോഗസ്​ഥന്​ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവി​െല്ലന്ന്​ വ്യക്തമാക്കിയാണ്​ മേയ്​ ഒന്നിന്​ വരണാധികാരി തേജ്​ ബഹാദൂറിൻറ പത്രിക തള്ളിയത്​. തെരഞ്ഞെടുപ്പ്​ കമീഷൻ നിഷ്​കർഷിച്ച സാക്ഷ്യപത്രം ഇല്ലായിരുന്നുവെന്നും​ വരണാധികാരി അറിയിച്ചിരുന്നു. ഭരണകൂടത്തോടുള്ള അനുസരണക്കേടോ അഴിമതിയോ മൂലമല്ല പുറത്താക്കപ്പെട്ടത്​ എന്നാണ്​ സാക്ഷ്യപത്രത്തിൽ വ്യക്തമാക്കേണ്ടത്​. എന്നാൽ, ത​​െൻറ നാമനിർദേശ പത്രികക്കൊപ്പം ​ൈസന്യത്തിൽനിന്ന്​ പുറത്താക്കിയ ഉത്തരവ്​ സമർപ്പിച്ചിരുന്നുവെന്ന്​ ​േതജ്​ ബഹാദൂർ ഹരജിയിൽ ബോധിപ്പിച്ചിരുന്നു.

ഭരണകൂടത്തോടുള്ള​ അനുസരണക്കേടോ അഴിമതിയോ അല്ല തന്നെ പുറത്താക്കാൻ കാരണമായതെന്ന്​ ആ ഉത്തരവിൽനിന്ന്​ വ്യക്തമാണെന്ന്​ തേജ്​ ബഹാദൂർ ചൂണ്ടിക്കാട്ടി. ഏപ്രിൽ 30ന്​ ​ൈവകീട്ടാണ്​ സാക്ഷ്യപത്രം ഹാജരാക്കണമെന്നാവശ്യപ്പെട്ട്​ വരണാധികാരി നോട്ടീസ്​ നൽകിയതെന്നും പിറ്റേന്ന്​ രാവിലെ 11 മണിക്കു തന്നെ ഹാജരാക്കാൻ പറഞ്ഞത്​ ബോധപൂർവം പത്രിക തള്ളാനുള്ള നീക്കമായിരുന്നുവെന്നും മുൻ സൈനികൻ ബോധിപ്പിച്ചിരുന്നു.

ൈസനികരുടെ ഭക്ഷണം മോശമാണെന്ന്​ സമൂഹമാധ്യമത്തിലൂടെ പരാതിപ്പെട്ടതിനാണ്​ അതിർത്തി രക്ഷാസേന (ബി.എസ്​.എഫ്​)യിൽനിന്ന്​ യാദവിനെതിരെ നടപടിയുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tej Bahadur Yadavmalayalam newssupreme court
News Summary - Examine Tej Bahadur’s Plea on Nomination by 9 May’: SC Tells EC- india news
Next Story