ശാഹി മസ്ജിദിന് സമീപത്തെ ‘മൃത്യു കൂപി’ൽ’ ഖനനം
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ സംഭലിൽ എ.എസ്.ഐ ഖനനം സംഘർഷത്തിനിടയാക്കിയ ശാഹി മസ്ജിദിന് സമീപം ഉപേക്ഷിക്കപ്പെട്ടുകിടന്ന പൗരാണിക കിണറായ ‘മൃത്യു കൂപി’ൽ ഖനന, നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി ജില്ല ഭരണകൂടം. മതപരമായ പ്രാധാന്യമുള്ള കിണറുകൾ കണ്ടെത്തി പുനരുദ്ധരിക്കാനെന്ന പേരിലാണ് നടപടി. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്ന കിണർ അവശിഷ്ടങ്ങൾ നിറഞ്ഞ നിലയിലായിരുന്നു.
‘സോമനാഥ് മുതൽ സംഭൽവരെ സത്യമറിയാനുള്ള പോരാട്ട’മെന്ന് ഓർഗനൈസർ
ന്യൂഡൽഹി: ബാബരി മസ്ജിദിന് സമാനമായ തർക്കങ്ങൾ ഇനി വേണ്ടെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത് ആവശ്യപ്പെട്ടതിന് പിറകെ ഇത്തരം അവകാശവാദങ്ങൾ ചരിത്രമറിയാനാണെന്ന വാദവുമായി സംഘടന മാഗസിനായ ‘ഓർഗനൈസർ’.
‘സോമനാഥ് മുതൽ സംഭൽവരെയും അതിനപ്പുറവും ചരിത്രസത്യമറിയാനുള്ള ഈ പോരാട്ടം മതമേധാവിത്വം തേടിയുള്ളതല്ല. നമ്മുടെ ദേശീയസ്വത്വം ഉറപ്പിക്കാനും സാംസ്കാരികമായ നീതി തേടിയുള്ളതുമാണ്’- ഓർഗനൈസർ എഡിറ്റോറിയലിൽ എഡിറ്റർ പ്രഫുല്ല കേട്കർ കുറിച്ചു.
‘ഇസ്ലാമിക താൽപര്യങ്ങൾക്കുവേണ്ടി മാതൃരാജ്യത്തെ വേദനാപൂർണമായി വിഭജിച്ചശേഷം ഇതിഹാസ സത്യങ്ങൾ തുറന്നുപറഞ്ഞ് സാംസ്കാരിക നീതിക്കായി ശ്രമിക്കുന്നതിന് പകരം കോൺഗ്രസ്- കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ അധിനിവേശകരുടെ പാപങ്ങളെ കഴുകിക്കളയാനാണ് ശ്രമിച്ചത്’- എഡിറ്റോറിയൽ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.