Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത മയക്കുമരുന്ന്...

അമിത മയക്കുമരുന്ന് ഉപയോഗം; യുവാവ് മരിച്ചു, മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ അറസ്റ്റില്‍

text_fields
bookmark_border
excessive drug use; The youth died, the friends who tried to dump
cancel

ഗുര്‍ദാസ്പുര്‍: പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ അമിതമായ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് 22 കാരൻ മരിച്ചു. സംശയം തോന്നിയതിനെ തുടർന്ന് ഇയാളുടെ ഏതാനും സുഹൃത്തുക്കളെയും ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം.

ചൊവ്വാഴ്ച രാത്രി പിറന്നാളാഘോഷം കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോവുകയായിരുന്നു യുവാവും സുഹൃത്തുക്കളും. ഈ സമയത്താണ് മരണം സംഭവിച്ചത്. ഭയന്ന സുഹൃത്തുക്കള്‍ യുവാവിന്‍റെ മൃതദേഹം വഴിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മരണശേഷം പരിഭ്രാന്തരായ സുഹൃത്തുക്കൾ മൃതദേഹം ഉപേക്ഷിക്കാനായി കനാലിന്റെ കരയിൽ നിൽക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ പട്രോളിങ് നടത്തുന്ന പോലീസിനെ കണ്ട് ഇവർ കടന്നുകളയാൻ ശ്രമിക്കവേയായിരുന്നു പിടിയിലായത്.


പിറന്നാള്‍ പാര്‍ട്ടിക്കിടെ എല്ലാവരും മയക്കുമരുന്ന് ഉപയോഗിച്ചതായി പിടിയിലായവര്‍ പറഞ്ഞു. മരിച്ചയാളുടെ സുഹൃത്തുക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാതാപിതാക്കളുടെ ഏക മകനായിരുന്നു മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug
Next Story