കോവിഡ് രോഗത്തെ മറയാക്കി മുസ് ലിംകളെ അധിക്ഷേപിക്കുന്നു -ഉമർ അബ്ദുല്ല
text_fieldsന്യൂഡൽഹി: തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് രോഗം ബാധിച്ച സംഭവത്തെ മറയാക്കി ചിലർ മുസ് ലിംകള െ അധിക്ഷേപിക്കുകയാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല. തബ് ലീഗ് വൈറസ് വളരെ അപകടകരം എന്ന ഹാഷ് ടാഗിൽ കുപ്രചരണം നടത്തുകയാണെന്നും ഉമർ അബ്ദുല്ല ട്വിറ്ററിൽ കുറിച്ചു.
ഇത്തരത്തിൽ കുപ്രചരണം നടത്തുന്നവരുടെ ശരീരം ആരോഗ്യകരമാണെങ്കിലും മനസിന് രോഗം ബാധിച്ചിരിക്കുകയാണ്. മർകസ് നിസാമുദ്ദീൻ അധികൃതർ പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ സർക്കാർ മാർഗനിർദേശ പ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്.
നിരുത്തരവാദപരമായ ഒരു നടപടിയും തബ് ലീഗ് ജമാഅത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ഭൂരിഭാഗം മുസ് ലിംകളും കേന്ദ്ര സർക്കാറിന്‍റെ നിർദേശങ്ങളും ഉപദേശവുമാണ് പിന്തുടരുന്നത് -ഉമർ അബ്ദുല്ല ട്വീറ്റിലൂടെ വ്യക്തമാക്കി. കൂടാതെ, മർകസ് നിസാമുദ്ദീൻ അധികൃതർ വിശദീകരണ കുറിപ്പും ട്വീറ്റിൽ ഉമർ പങ്കുവെക്കുന്നു.
For the record this was the statement put out by them clarifying their position & the steps taken by them. The stink of communalism in a lot of the criticism is nauseating. pic.twitter.com/htTJb1z1MM
— Omar Abdullah (@OmarAbdullah) March 31, 2020
ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ മുസ് ലിംകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വലിയ കുപ്രചരണങ്ങളാണ് നടക്കുന്നത്.
People tweeting stuff with hash tags like Tablighi virus are more dangerous than any virus nature could ever conjure up because their minds are sick while their bodies may very well be healthy.
— Omar Abdullah (@OmarAbdullah) March 31, 2020
ഇതിനെതിരെ രംഗത്തുവന്ന പ്രമുഖ അഭി ഭാഷകൻ പ്രശാന്ത് ഭൂഷൺ അന്യായമായ ആരോപണങ്ങളാണ് സംഘാടകർക്കെതിരെ ഉയർത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 22ലെ ജനത കർഫ്യൂ പ്രധാനമന്ത്രി 19ന് പ്രഖ്യാപിച്ചു. ലോക്ഡൗൺ 24നു പ്രഖ്യാപിച്ച് മൂന്നര മണിക്കൂറിനുള്ളിൽ നടപ്പാക്കി. 23ന് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാറിന്‍റെ സത്യപ്രതിജ്ഞയും ബി.ജെ.പിയുടെ ആഘോഷങ്ങളും നടന്നു. ലോക്ഡൗണിനു മുമ്പ് സത്യപ്രതിജ്ഞക്കും ആഘോഷങ്ങൾക്കും സൗകര്യപൂർവം അവസരമൊരുക്കുകയായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി.
Read the actual facts about the Nizamuddin Markaz covid cases. There was an Int Conference going on there when the lockdown was suddenly announced. They kept the authorities informed at all times& kept requesting them to allow the visitors to be escorted out. Unfair to blame them pic.twitter.com/9xT37d4Sya
— Prashant Bhushan (@pbhushan1) March 31, 2020
രണ്ടായിരത്തോളം പേർ പങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ച സആദ് മൗലാനക്കെതിരെയും തബ്ലീഗ് ജമാഅത്ത് ഭാരവാഹികൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ലോക്ക്ഡൗൺ ലംഘിച്ചതിനുമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.